HOME
DETAILS

ഗോളടിച്ചുകൂട്ടി മിനർവ; ഗോതിയ കപ്പിൽ നോർവീജിയൻ ക്ലബ്ബിനെ 13-1 ന് തകർത്ത് ഇന്ത്യൻ കൗമാരപ്പട

  
July 15, 2026 | 2:31 PM

minerva academy fc thrashes lillestrom 13-1 in gothia cup

സ്റ്റോക്ക്ഹോം: ലോകകപ്പ് വേദികളിൽ ഇന്ത്യ എപ്പോൾ കളിക്കുമെന്ന കായികപ്രേമികളുടെ കാത്തിരിപ്പിന് പ്രതീക്ഷയുടെ പുതിയ വെളിച്ചം നൽകി ഇന്ത്യൻ യുവനിരയുടെ ഗോൾവേട്ട. സ്വീഡനിൽ നടക്കുന്ന പ്രശസ്തമായ അന്താരാഷ്ട്ര യൂത്ത് ഫുട്ബോൾ ടൂർണമെന്റായ ഗോതിയ കപ്പിൽ (Gothia Cup 2026) നോർവീജിയൻ ക്ലബ്ബായ ലില്ലെസ്ട്രോം എസ്‌കെയെ (Lillestrøm SK) ഒന്നിനെതിരെ 13 ഗോളുകൾക്ക് തകർത്ത് ഇന്ത്യയുടെ മിനർവ അക്കാദമി എഫ്‌സി ചരിത്രക്കുതിപ്പ് നടത്തി. അണ്ടർ-12 വിഭാഗത്തിലാണ് ഇന്ത്യൻ കുട്ടികളുടെ ഈ അവിശ്വസനീയ പ്രകടനം.

ഹെൽസിങ്കി കപ്പ് കിരീടനേട്ടത്തിന്റെ ആത്മവിശ്വാസവുമായി സ്വീഡനിലിറങ്ങിയ രഞ്ജിത് ബജാജിന്റെ മിനർവ അക്കാദമി ടൂർണമെന്റിലെ തങ്ങളുടെ രണ്ടാമത്തെ മത്സരത്തിലാണ് നോർവീജിയൻ കരുത്തരെ നിഷ്പ്രഭരാക്കിയത്. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിന്റെ പ്രെപ്പ് സ്കൂൾ അക്കാദമിയെ എതിരില്ലാത്ത 12 ഗോളുകൾക്ക് തകർത്ത മിനർവ ഇതോടെ രണ്ട് മത്സരങ്ങളിൽ നിന്നായി 25 ഗോളുകളാണ് അടിച്ചുകൂട്ടിയത്.

കിപ്‌ജെന് ഹാട്രിക്; ഗോളുകളുടെ പെരുമഴ

മത്സരത്തിന്റെ ആദ്യ മിനിറ്റ് മുതൽ ലില്ലെസ്ട്രോം പ്രതിരോധത്തെ കാഴ്ചക്കാരാക്കി മിനർവ ഗോളടി തുടങ്ങി. മുന്നേറ്റനിര താരം തങ്‌സാങ്‌ലെൻ കിപ്‌ജെൻ (Thangsanglen Kipgen) 4 ഗോളുകളുമായി മത്സരത്തിൽ തിളങ്ങി. ഹാകിപ്പും അശ്വിനും രണ്ട് ഗോളുകൾ വീതം നേടി മിനർവയുടെ ലീഡുയർത്തി. പൈഖോംബ, നോൻഡ്രെൻ, പൊട്ടോവെയ്, വാങ്‌ഷെം, ഡൊണാൾഡ് എന്നിവർ ഓരോ ഗോൾ വീതം നേടി ഗോളടിപ്പൂരം പൂർത്തിയാക്കി. നോർവെയുടെ ഒന്നാം ഡിവിഷനിൽ കളിക്കുന്ന പ്രമുഖ ക്ലബ്ബാണ് ലില്ലെസ്ട്രോം എസ്‌കെ. ആഴ്‌സണൽ നായകനും നോർവീജിയൻ സൂപ്പർ താരവുമായ മാർട്ടിൻ ഒഡെഗാർഡിന്റെ പിതാവ് ഹാൻസ് എറിക് ഒഡെഗാർഡ് ആണ് ഈ ക്ലബ്ബിന്റെ സീനിയർ ടീമിനെ പരിശീലിപ്പിക്കുന്നത് എന്നതും ഈ വിജയത്തിന്റെ മാറ്റുകൂട്ടുന്നു.

ഇന്ത്യൻ ഫുട്ബോളിന്റെ അടിത്തട്ടിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കുന്ന മിനർവ അക്കാദമി ഇതിനകം തന്നെ ലോകവേദികളിൽ ഇന്ത്യയുടെ സാന്നിധ്യമറിയിച്ചു കഴിഞ്ഞു.

india's minerva academy fc continues its unstoppable streak in the gothia cup 2026, defeating norway's lillestrøm sk 3 with a massive 13-1 victory in sweden.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈനും കുവൈത്തിനും നേരെ ഇറാന്റെ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  2 hours ago
No Image

പെട്രോളിനും ഡീസലിനും ബൈ; ഇനി വണ്ടിയോടിക്കാൻ ചാണകം മതി; ഗുജറാത്തിൽ വിജയകരമായി പുതിയ ഇന്ധന പരീക്ഷണം

National
  •  2 hours ago
No Image

വാദി ഷായിൽ 2,000 അടി താഴ്ചയിൽ കുടുങ്ങിയ സ്വദേശിയെ രക്ഷപ്പെടുത്തി റാസൽഖൈമ പൊലിസ് 

uae
  •  2 hours ago
No Image

റൊണാൾഡോയെയും, മെസ്സിയെയും നോക്കു നിങ്ങൾ; രോഹിത്-കോഹ്‌ലി വിരമിക്കൽ ചർച്ചകളിൽ കടുത്ത വിയോജിപ്പുമായി മുൻ താരം

Football
  •  2 hours ago
No Image

സ്കൂൾ-കോളേജ് പാഠ്യപദ്ധതികളിൽ ലൈംഗിക വിദ്യാഭ്യാസം; വിദഗ്ധ സമിതി ശുപാർശകൾക്ക് കേന്ദ്ര സർക്കാർ അംഗീകാരം

National
  •  2 hours ago
No Image

ഫ്രാൻസ് തോറ്റപ്പോൾ വീണത് ഇറ്റലി; എക്കാലത്തെയും വലിയ റെക്കോർഡുമായി സ്പെയിൻ ലോകകപ്പ് ഫൈനലിൽ!

Football
  •  3 hours ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സാമ്പത്തിക ക്രമക്കേട്; അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി

Kerala
  •  3 hours ago
No Image

യുഎഇയിൽ വീണ്ടും മഴ; വരും ദിവസങ്ങളിലും ശക്തമായ പൊടിക്കാറ്റ് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  3 hours ago
No Image

വിപണിയിൽ ആവശ്യക്കാരില്ല; വിറ്റഴിക്കാനാവാതെ കെട്ടിക്കിടക്കുന്നത് 700 കോടി ലീറ്റർ എഥനോൾ; ആരുടെ താല്പര്യമാണ് എഥനോൾ നയം?

National
  •  3 hours ago
No Image

ദുബൈ മെട്രോയിലെ 'അഴുക്കുപിടിച്ച' ബോർഡ് ചൂണ്ടിക്കാട്ടി; വൈറലായതിന് പിന്നാലെ മലയാളി യുവാവിന് ആർടിഎയുടെ ആദരം

uae
  •  3 hours ago