'നെറികേടുകൾക്ക് നേരെ വിരൽ ചൂണ്ടുന്നത് ധിക്കാരമെങ്കിൽ ഞങ്ങൾ ധിക്കാരികൾ'; പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമർശനവുമായി അലോഷ്യസ് സേവ്യർ
കോഴിക്കോട്: ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മുഖ്യമന്ത്രി വി.ഡി. സതീശന് പരോക്ഷ മറുപടിയുമായി കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. "നെറികേടുകൾക്ക് നേരെ വിരൽ ചൂണ്ടുന്നത് ധിക്കാരമെങ്കിൽ, ഞങ്ങൾ ഒരു കൂട്ടം ധിക്കാരികൾ" എന്ന് അലോഷ്യസ് ഫേസ്ബുക്കിൽ കുറിച്ചു. യു.ഡി.എഫ്. സർക്കാർ നടത്തുന്ന നിയമനങ്ങളിൽ പാർട്ടി പ്രവർത്തകരെ അവഗണിക്കുന്നുവെന്ന വിമർശനം മുഖ്യമന്ത്രി തള്ളിയതിന് തൊട്ടുപിന്നാലെയാണ് പ്രതികരണവുമായി കെ.എസ്.യു. രംഗത്തെത്തിയത്.
ആർ.എസ്.എസ്. പ്രവർത്തകനെ ഗവൺമെന്റ് പ്ലീഡറായി നിയമിച്ചതിനെതിരെയും, സി.പി.എം.-ഡി.വൈ.എഫ്.ഐ. പ്രവർത്തകരെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയതിനെതിരെയും കോൺഗ്രസിനുള്ളിൽ വലിയ രീതിയിൽ വിമർശനം ഉയർന്നിരുന്നു. പ്രതിപക്ഷത്തിരുന്നപ്പോൾ പാർട്ടിക്ക് വേണ്ടി സമരം ചെയ്യുകയും ചോരയൊഴുക്കുകയും ചെയ്ത സാധാരണക്കാരായ പ്രവർത്തകരെ സർക്കാർ അവഗണിക്കുകയാണെന്ന് അലോഷ്യസ് സേവ്യർ നേരത്തെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാണിച്ചിരുന്നു.
എന്നാൽ, ഈ വിഷയത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പരിഹാസരൂപേണയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഗവൺമെന്റ് പ്ലീഡർമാരെ നിയമിക്കുന്നത് കെ.എസ്.യു. കമ്മിറ്റിയല്ലെന്നും, തിരുവനന്തപുരം ലോ കോളേജിലെ കെ.എസ്.യു. യൂണിറ്റിന് പ്ലീഡർമാരെ നിയമിക്കുന്ന കാര്യത്തിൽ റോളില്ലെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഇതിന് മറുപടിയായാണ് ഫേസ്ബുക്കിലൂടെ അലോഷ്യസ് നിലപാട് വ്യക്തമാക്കിയത്.
ksu state president aloysius xavier has indirectly criticized kerala chief minister pinarayi vijayan over the controversial government pleader appointments. reacting to the chief minister's remarks, xavier stated that if pointing out injustices and corruption is considered defiance, then they are ready to be called defiant.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."