പൊതുവിതരണ മേഖല പൂര്‍ണമായും കംപ്യൂട്ടര്‍ വല്‍ക്കരിക്കും : മന്ത്രി തിലോത്തമന്‍
മണ്ണാര്‍ക്കാട്: പൊതുവിതരണ സംവിധാനം അടിമുടി കംപ്യൂട്ടര്‍ വല്‍ക്കരിക്കുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. കുമരംപുത്തൂര്‍ പഞ്ചായത്ത് സമ്പൂര്‍ണ പെന്‍ഷന്‍ അദാലത്തും, ഗ്രാമപഞ്ചായത്ത് പിരിധിയിലെ സ്‌കൂളുകളുടെ ഒരു വര്‍ഷത്തെ പ്രവര്‍ത്തന മികവ് പരിശോധിക്കുന്ന പഞ്ചായത്തുതല മികവുല്‍സവവും, വിദ്യാഭ്യാസ കലാ-കായിക രംഗത്ത് മികവ് പ്രകടിപ്പിച്ച വിദ്യാര്‍ഥികളെ അനുമോദിക്കല്‍ ചടങ്ങും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇടനിലക്കാരില്ലാതെ എഫ്.സി.ഐയില്‍ നിന്നും സിവില്‍ സപ്ലൈസ് വകുപ്പ് നേരിട്ട് സാധനങ്ങള്‍ എടുക്കുമെന്നും ഇതുവഴി സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ സാധനങ്ങള്‍ നല്‍കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. പ്രയോറിറ്റി ലിസ്റ്റില്‍ നിന്നും അര്‍ഹതയുണ്ടായിട്ടും പുറത്തായവര്‍ക്ക് ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ വീണ്ടും അപേക്ഷ നല്‍കുന്നതിന് അവസരമൊരുക്കുമൊന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ അധ്യക്ഷനായി. നവീകരിച്ച സാമൂഹ്യ പെന്‍ഷനുമായി ബന്ധപ്പെട്ട അദാലത്തില്‍ 300ഓളം അപേക്ഷകള്‍ തീര്‍പ്പാക്കി. സാഹിത്യകാരന്‍ കെ.പി.എസ് പയ്യനെടം മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹുസൈന്‍ കോളശ്ശേരി സ്വാഗതവും, സെക്രട്ടറി ഏലിയാമ്മ സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി, പൊന്‍പാറ കോയക്കുട്ടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി മൊയ്തു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഉഷ, ജില്ലാ പഞ്ചായത്തംഗം സീമ കൊങ്ങശ്ശേരി, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍മാരായ മുസ്തഫ വറോടന്‍, കെ.പി ഹംസ, മഞ്ജുതോമസ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ മുഹമ്മദാലി അന്‍സാരി, പി.കെ സൂര്യകുമാര്‍, കുമാരന്‍ ആലിക്കല്‍, പി.പ്രഭാകരന്‍, ജോസ് പീറ്റര്‍, കെ.എം ജമാല്‍, കല്ലടി സ്‌കൂള്‍ മാനേജര്‍ കെ.സി.കെ സൈതാലി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."