സ്വകാര്യ ബസ് മറിഞ്ഞ് വിദ്യാര്‍ഥികളടക്കം 25 പേര്‍ക്ക് പരുക്ക്
എടപ്പറ്റ: വെള്ളിയഞ്ചേരിയിലെ ഓലപ്പാറയില്‍ സ്വകാര്യ ബസ് മറിഞ്ഞ് വിദ്യാര്‍ഥികളടക്കം 25ഓളം പേര്‍ക്ക് പരുക്ക്. എടത്തനാട്ടുകരയില്‍നിന്നു പെരിന്തല്‍മണ്ണയിലേക്ക് വരികയായിരുന്ന പി.ടി.ബി ബസാണ് വെള്ളിയാഴ്ച രാവിലെ 7.35ഓടെ അപകടത്തില്‍പെട്ടത്. ശബ്ദം കേട്ട് ഓടികൂടിയ പരിസരവാസികളാണ് ബസിന്റെ മുന്‍ഭാഗത്തെ ചില്ല് പൊട്ടിച്ച് യാത്രക്കാരെ പുറത്തെടുത്തത്.വെള്ളിയഞ്ചേരി മണ്ണുംപടിയന്‍ നജ്മല്‍ ബാബു (30), സുധീര്‍ ബാബു (36), ആഞ്ഞിലങ്ങാടി, പ്രീത (41), വെള്ളിയഞ്ചേരി, എടത്തനാട്ടുകര കാരാടന്‍ ഫൗസിയ (28), അക്ബര്‍ (42), കരുവാരകുണ്ട് എന്നിവര്‍ പെരിന്തല്‍മണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയിലും തിരുവാഴാംകുന്ന് ഒതുക്കും പുറത്ത് ആരിസിന്റെ മകള്‍ ആഷിഖ ഫര്‍സാന (ഒന്‍പത്) , എടപ്പറ്റ തയ്യില്‍ ഫൈസലിന്റെ മകള്‍ ഷിഫിന്‍ (ആറ്), എടപ്പറ്റ തയ്യില്‍ മുഹമ്മദിന്റെ ഭാര്യ മറിയ (55) എന്നിവര്‍ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലും ചികിത്സയിലാണ്. ആരുടെ പരുക്കും ഗുരുതരമല്ല. ബാക്കിയുള്ളവരെ മേലാറ്റൂരിലെ സ്വകാര്യ ആശുപത്രികളില്‍ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."