HOME
DETAILS
MAL
ആള്‍ താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ യുവാവിന്റെ മൃതദേഹം
backup
June 12 2016 | 22:06 PM
കൊട്ടിയം: ആള്‍ താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിനു മൂന്നു ദിവസത്തെ പഴക്കമുണ്ട്. മയ്യനാട് മാടന്‍നട കരിയിലക്കുളങ്ങര വിഷ്ണു (29) മൃതദേഹമാണ് കിണറ്റില്‍ കണ്ടെത്തിയത്. വിക്രമന്‍-മോളി ദമ്പതികളുടെ മകനാണ്. മയ്യനാട്ടെ ബന്ധുവീട്ടില്‍ താമസിച്ചുവരികയായിരുന്നു.ഇന്നലെ നാലുമണിയോടെയാണ് മൃതദേഹം കണ്ടത്. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.കൊട്ടിയം പൊലിസ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."