യു.എസ് പ്രതിനിധിസഭയില്‍ നാടകീയ രംഗങ്ങള്‍ ട്രംപിന്റെ പ്രസംഗത്തിന്റെ പകര്‍പ്പ് സ്പീക്കര്‍ വലിച്ചുകീറി
വാഷിങ്ടണ്‍: ഇംപീച്ച്മെന്റില്‍ സെനറ്റില്‍ നിന്നും ക്ലീന്‍ ചിറ്റ് വാങ്ങാനിരിക്കെ മൂന്നാമത്തെ സ്റ്റേറ്റ് ഓഫ് യൂണിയന് പ്രസംഗം പൂര്‍ത്തിയാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ നാടകീയ രംഗങ്ങളായിരുന്നു പ്രതിനിധിസഭയില്‍ അരങ്ങേറിയത്. പ്രസംഗത്തിനായി പ്രതിനിധിസഭയില്‍ എത്തിയ ട്രംപിന് സ്പീക്കര്‍ നാന്‍സി പെലോസി ഹസ്തദാനം നല്കാന് ശ്രമിച്ചു. എന്നാല്‍ ട്രംപ് അതു വകവയ്ക്കാതെ മുന്നോട്ട് നീങ്ങി.
ഇതിന് പിന്നാലെ ട്രംപിന്റെ പ്രസംഗത്തിനിടെ അതിന്റെ കോപ്പി വലിച്ചുകീറിക്കൊണ്ട് നാന്‍സി പെലോസി ട്രംപിനോടുള്ള പ്രതിഷേധം രേഖപ്പെടുത്തി. രണ്ട് സംഭവങ്ങളുടെയും വിഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ഡെമോക്രാറ്റുകള്‍ പ്രതിനിധി സഭയില്‍ പാസാക്കിയ ഇംപീച്ച്മെന്റ് നീക്കത്തെ ട്രംപ് പ്രസംഗത്തില്‍ പരാമര്‍ശിച്ചില്ല. പകരം സമ്പദ്വ്യവസ്ഥ, ജോലി, കുടുംബ പ്രശ്നങ്ങള്‍, ആരോഗ്യ പരിപാലന ചെലവ്, കുടിയേറ്റം, ദേശീയ സുരക്ഷ എന്നിവയെക്കുറിച്ചായിരുന്നു പ്രസംഗം. അടുത്ത നാലുവര്‍ഷം കൂടി പ്രസിഡന്റ് പദവി പ്രതീക്ഷിക്കുന്ന രീതിയിലായിരുന്നു ട്രംപിന്റെ പ്രസംഗം.
ഒരുമാസം മുമ്പാണ് ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭ അധികാര ദുര്‍വിനിയോഗ കുറ്റം ചുമത്തി ട്രംപിനെ ഇംപീച്ച് ചെയ്തത്. എന്നാല്‍ സെനറ്റില്‍ ഇംപീച്ച്മെന്റ് പ്രമേയം പാസാവാനിടയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."