HOME
DETAILS
MAL
ചൈനയില്‍ ഒരുദിവസം പ്രായമായ കുഞ്ഞിനും കൊറോണ
backup
February 06 2020 | 02:02 AM
ബെയ്ജിങ്: ചൈനയില്‍ കൊറോണ വൈറസ് പിടിച്ചുലച്ച വുഹാന്‍ നഗരത്തില്‍ ഒരുദിവസം പ്രായമായ കുഞ്ഞിനും രോഗം സ്ഥിരീകരിച്ചു. രോഗബാധിതയായ അമ്മയില്‍ നിന്നു ഗര്‍ഭാവസ്ഥയിലോ പ്രസവ സമയത്തോ അല്ലെങ്കില്‍ പ്രസവാനന്തരം തൊട്ടുടനെയോ രോഗം പടര്‍ന്നതാവാമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
30 മണിക്കൂര്‍ മാത്രം പ്രായമുള്ള കുഞ്ഞ് രോകബാധിതരില് ഏറ്റവും പ്രായംകുറഞ്ഞയാളാണെന്നാണ് റിപ്പോര്‍ട്ട്. രോഗം ബാധിച്ചവരില്‍ ഏറ്റവും പ്രായംകൂടിയത് 90 വയസുള്ളയാളാണെന്നും കൂടുതലും 60 വയസുള്ളവര്‍ക്കാണ് രോഗം പിടിപെടുന്നതെന്നും ചൈനീസ് ദേശീയ ആരോഗ്യ കമ്മിഷന് കഴിഞ്ഞ ചൊവ്വാഴ്ച ചൂണ്ടിക്കാട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."