ബി.ജെ.പിക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന ജോലി മുഖ്യമന്ത്രിക്ക് യോജിച്ചതല്ല- ചെന്നിത്തല
തിരുവനന്തപുരം: ബി.ജെ.പിക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന ജോലി മുഖ്യമന്ത്രിക്ക് യോജിച്ചതല്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സെന്‍കുമാറിനെതിരെ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേരളത്തിലെ മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥനെ കുറിച്ച പരാമര്‍ശം അംഗീകരിക്കാനാവില്ല. പലകേസുകളിലും ഉറച്ച നിലപാടെടുത്ത ഉദ്യോഗസ്ഥനാണ് സെന്‍കുമാറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ക്കുന്നതില്‍ മുഖ്യമന്ത്രി ഒന്നാംപ്രതിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിലെ ക്രമസമാധാന നില തകര്‍ന്നത് മുഖ്യമന്ത്രി കണ്ടില്ലെന്നു നടിക്കുകയാണ്. തിരുവഞ്ചൂര്‍ ഉന്നയിച്ച ഒരു വിഷയത്തോടും മുഖ്യമന്ത്രി പ്രതികരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതിരപ്പള്ളി പദ്ധതിയില്‍ സമവായത്തിനില്ല. സര്‍ക്കാര്‍ പദ്ധതി ഉപേക്ഷിക്കണം. ഇത് സംസ്ഥാനത്തിന് ഒരു വിധത്തിലും ഗുണകരമാവില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."