HOME
DETAILS

മുഅല്ലിം ക്ഷേമനിധി ഉപയോഗപ്പെടുത്തുന്നില്ല: രണ്ട് ലക്ഷത്തോളം മദ്‌റസാ അധ്യാപകരില്‍ അപേക്ഷിച്ചത് പത്ത് ശതമാനം മാത്രം

  
backup
February 06 2020 | 18:02 PM

kerala-muallim-welfare-fund-major-teachers-not-applied

 

ഉമറുല്‍ ഫാറൂഖ്


കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ മദ്‌റസാ അധ്യാപകര്‍ക്ക് ആവിഷ്‌കരിച്ച മുഅല്ലിം ക്ഷേമനിധി വേണ്ട രീതിയില്‍ ഇപ്പോഴും പയോഗപ്പെടുത്തുന്നില്ലെന്ന് അധികൃതര്‍. 2010 ല്‍ മദ്‌റസാ അധ്യാപകര്‍ക്ക് 500 രൂപ പെന്‍ഷന്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ ഇടതു സര്‍ക്കാരാണ് പദ്ധതി ആവിഷ്‌കരിച്ചത്. 2019 ല്‍ കേരളത്തിലെ മറ്റു ക്ഷേമനിധികളേക്കാള്‍ ഇരട്ടിയോ അതിലധികമോ ആനുകൂല്യങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും എന്നിട്ടും ഗുണഭോക്താക്കള്‍ ഇത് വേണ്ടവിധം ഉപയോഗപ്പെടുത്തുന്നില്ലെന്നു ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.ഒ ഹമീദ് സുപ്രഭാതത്തോട് പറഞ്ഞു. രണ്ട് ലക്ഷത്തോളം മദ്രസാ അധ്യാപകരില്‍ കേവലം പത്ത് ശതമാനം മാത്രമാണ് ക്ഷേമനിധിയില്‍ അപേക്ഷിച്ചിട്ടുള്ളതെന്നും പുതിയ സാമ്പത്തിക വര്‍ഷം മുതല്‍ കൂടുതല്‍ തുക അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പദ്ധതിയുടെ തുടക്കത്തില്‍ അനുവദിച്ച പത്ത് കോടി രൂപ കോഴിക്കോട് കോര്‍പ്പറേഷന്‍ ബാങ്കിലായിരുന്നു ആദ്യം നിക്ഷേപിച്ചിരുന്നത്. പിന്നീട് ട്രഷറി അക്കൗണ്ടിലേക്ക് മാറ്റി ക്ഷേമനിധിയുടേത് പൂര്‍ണ പലിശരഹിത അക്കൗണ്ടാക്കി മാറ്റുകയായിരുന്നു. ക്ഷേമനിധിയില്‍ അഞ്ച് വര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയ 65 വയസ്സ് തികഞ്ഞ മദ്‌റസ അധ്യാപകര്‍ക്ക് പ്രതിമാസം 1000 രൂപയാണ് പെന്‍ഷന്‍ അനുവദിക്കുന്നത്. നിലവില്‍ 256 പേര്‍ ഈ ആനുകൂല്യം സ്വീകരിക്കുന്നുണ്ട്. ഏപ്രില്‍ മുതല്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് 1500 രൂപയും ആറ് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് 1650 രൂപയും ഏഴ് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക്് 1800 രൂപയുമാക്കി ഉയര്‍ത്തും.
എസ്.എസ.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടുന്ന മദ്‌റസഅധ്യാപകരുടെ മക്കള്‍ക്ക് 2000 രൂപ ഒറ്റത്തവണ സ്‌കോളര്‍ഷിപ്പും ക്ഷേമനിധിയുടെ ഭാഗമായി നല്‍കുന്നുണ്ട്. അധ്യാപകരുടെ സ്വന്തം വിവാഹത്തിനും രണ്ട് പെണ്‍മക്കളുടെ വിവാഹത്തിനും പതിനായിരം രൂപ ധനസഹായവും നല്‍കുന്നുണ്ട്. പ്രതിവര്‍ഷം 300 പേര്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാവുക. 1200 പേര്‍ ഈ ആനുകൂല്യം കൈപറ്റിയിട്ടുണ്ട്. പുതിയ സാമ്പത്തികവര്‍ഷം മുതല്‍ 25000 രൂപയാക്കി ഉയര്‍ത്താനിരിക്കയാണ് ബോര്‍ഡ്. ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍ മുഖേന രണ്ട് ലക്ഷം രൂപ വരെ പലിശ രഹിത വിവാഹ വായ്പ നല്‍കാനും ക്ഷേമനിധി ഉദ്ദേശിക്കുന്നുണ്ട്. ചികിത്സാ ധനസഹായം സാധാരണ അസുഖങ്ങള്‍ക്ക് 5000 രൂപയും ഗുരുതരമാണെങ്കില്‍ 25000 രൂപയുമാണ്. പ്രസവാനന്തര ധനസഹായമായി വനിതാ മദ്‌റസാ അധ്യാപികയ്ക്ക് 15000 രൂപയും പലിശരഹിത ഭവനവായ്പയായി പ്രതിവര്‍ഷം 300 പേര്‍ക്ക് രണ്ടര ലക്ഷം രൂപയും ന്ല്‍കുന്ന പദ്ധതിയും ഈ ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

20 വയസ്സ് പൂര്‍ത്തിയായവര്‍ക്കും 65 വയസ്സ് പൂര്‍ത്തിയാകാത്തതുമായ മുഅല്ലിമീങ്ങള്‍ക്ക് അംഗത്വത്തിന് അപേക്ഷിക്കാം. http://mtwfs.kerala.gov.in/ ഡൗണ്‍ലോഡ് ചെയ്ത അപേക്ഷാഫോം പൂരിപ്പിച്ച് ഓണ്‍ലൈനായും നേരിട്ടും തപാലിലും സമര്‍പ്പിക്കാവുന്നതാണ്. കോഴിക്കോട് പുതിയറയിലെ ക്ഷേമനിധി ഓഫീസ് ഫെബ്രുവരി അവസാന വാരത്തോടെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ചക്കരോത്തുകുളത്തെ പുതിയ ബില്‍ഡിങിലേക്ക് മാറാനിരിക്കയാണ്്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹകരണം ശക്തമാക്കും; ഇന്ത്യയും-സഊദിയും സഹകരണ കൗണ്‍സില്‍ രൂപികരിച്ചു

Saudi-arabia
  •  a month ago
No Image

മുബൈ എയർപോർട്ടിലെ ബോംബ് ഭീഷണി; വിശദ അന്വേഷണവുമായി പൊലിസ്

National
  •  a month ago
No Image

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി 

Kerala
  •  a month ago
No Image

കോഴിക്കോട്; ചൂതാട്ട മാഫിയ സംഘത്തിന്‍റെ ഭീഷണിയിൽ ജീവനൊടുക്കി യുവാവ്

Kerala
  •  a month ago
No Image

'ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍' സന്ദര്‍ശകരുടെ എണ്ണം 3 ദശലക്ഷം കടന്നു

uae
  •  a month ago
No Image

ആന എഴുന്നള്ളിപ്പിൽ സുപ്രധാന മാർഗ നിർദേശവുമായി ഹൈക്കോടതി; 'ആനകളെ തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'

Kerala
  •  a month ago
No Image

രാജ്യത്തെ ഇ-വാലറ്റുകള്‍ക്കുള്ള നിയമങ്ങളും ചട്ടങ്ങളും പുറത്തിറക്കി സഊദി ദേശീയ ബാങ്ക്

Saudi-arabia
  •  a month ago
No Image

ഏഷ്യാ കപ്പ് അണ്ടര്‍-19; ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം നേടി മലയാളി ലെഗ്‌സ്പിന്നര്‍ മുഹമ്മദ് ഇനാന്‍

Cricket
  •  a month ago
No Image

രോഗിയുമായി ആംബുലൻസിൽ ആശുപത്രിയിലേക്ക് പോകുന്നതിനിടെ അപകടം; ഒരാൾ മരിച്ചു; 4 പേർക്ക് പരിക്ക്

Kerala
  •  a month ago
No Image

തൃശൂരിൽ കേൾവി പരിമിതിയുള്ള വിദ്യാർത്ഥിക്കുനേരെ ലൈംഗികാതിക്രമം; 34കാരൻ പിടിയിൽ

Kerala
  •  a month ago