HOME
DETAILS
MAL
ഉറ്റുനോക്കാം ഡല്‍ഹിയിലേക്ക് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് നാളെ
backup
February 07 2020 | 02:02 AM
ന്യൂഡല്‍ഹി: വിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളും പൗരത്വ നിയമ ഭേദഗതിക്കും കേന്ദ്രസര്‍ക്കാരിനുമെതിരായ സമരങ്ങളും രൂക്ഷമായി തുടരവേ ഡല്‍ഹിയി നിയമസഭാ തെരഞ്ഞെടുപ്പ് നാളെ. എഴുപത് മണ്ഡലങ്ങളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലം 11നാണ് പുറത്തുവരിക. പ്രതിപക്ഷ ആരോപണങ്ങള്‍ക്കിടയില്‍ പ്രതിരോധത്തിലായ കേന്ദ്രസര്‍ക്കാരിനും ബി.ജെ.പിക്കും ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് നിര്‍ണായകമാണെങ്കിലും, ബി.ജെ.പിക്കു തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഡല്‍ഹിയില്‍ നിലവില്‍ ഭരണം നടത്തുന്ന ആംആദ്മി പാര്‍ട്ടിക്കും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനുമെതിരേ ശക്തമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്ന ബി.ജെ.പി, തെരഞ്ഞെടുപ്പിന് തൊട്ടടുത്ത ദിവസങ്ങളില്‍ കെജ്‌രിവാള്‍ നല്‍കിയ മറുപടികളിലും വെല്ലുവിളികളിലും പ്രതിരോധത്തിലായിട്ടുണ്ട്. നിങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരെന്നു പറയാന്‍ ധൈര്യമുണ്ടോയെന്ന കെജ്‌രിവാളിന്റെ കഴിഞ്ഞ ദിവസത്തെ വെല്ലുവിളിക്കു ബി.ജെ.പി മറുപടി നല്‍കിയിട്ടില്ല. കൂടുതല്‍ വെല്ലുവിളികളും ചോദ്യങ്ങളുമായി ഇന്നലെ കെജ്‌രിവാള്‍ വീണ്ടും രംഗത്തെത്തിയിട്ടുമുണ്ട്.
കെജ്‌രിവാളിനെ ബി.ജെ.പി നേതാക്കള്‍ തീവ്രവാദി എന്നാക്ഷേപിച്ചതും ബി.ജെ.പിക്കു തന്നെയാണ് തിരിച്ചടിയായത്. എങ്കില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യൂവെന്നായിരുന്നു എ.എ.പിയുടെ വെല്ലുവിളി. ഷഹീന്‍ബാഗിലെ സമരക്കാര്‍ക്കിടയിലേക്കു വെടിവയ്പ് നടത്തിയ യുവാവ് എ.എ.പി പ്രവര്‍ത്തകനാണെന്ന ഡല്‍ഹി പൊലിസിന്റെ 'കണ്ടെത്തല്‍' ബി.ജെ.പി ആയുധമാക്കിയെങ്കിലും, എങ്കില്‍ അയാള്‍ക്ക് ഇരട്ടി ശിക്ഷ നല്‍കണമെന്നായിരുന്നു എ.എ.പി ആവശ്യപ്പെട്ടത്. ഇതിനു പുറമേ, എ.എ.പി സര്‍ക്കാര്‍ നടപ്പിലാക്കിയ ജനോപകാര പദ്ധതികളും അവരുടെ വാഗ്ദാനങ്ങളും ബി.ജെ.പിയെ പ്രതിരോധത്തിലാക്കുന്നുണ്ട്.
പൗരത്വ നിയമ ഭേദഗതിക്കെതിരേ കോടതിയെ സമീക്കും, തൊഴിലില്ലായ്മാ വേതനം നല്‍കും തുടങ്ങിയ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, ഇന്നലെ ഡല്‍ഹിയില്‍ ബി.ജെ.പിക്കുവേണ്ടി അമിത് ഷാ റോഡ് ഷോ നടത്തി. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്നലെ വൈകിട്ട് ആറോടെ അവസാനിച്ചിട്ടുണ്ട്.
അതേസമയം, കരോള്‍ബാഗില്‍നിന്നുള്ള എ.എ.പി സ്ഥാനാര്‍ഥിയായിരുന്ന വിശേഷ് രവിയുടെ നാമനിര്‍ദേശപത്രിക തള്ളിയ വിഷയത്തില്‍ ഡല്‍ഹി ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം തേടിയിട്ടുണ്ട്. തെറ്റായ വിദ്യാഭ്യാസ യോഗ്യത കാണിച്ചെന്ന പേരിലായിരുന്നു നാമനിര്‍ദേശപത്രിക തള്ളിയിരുന്നത്. ബി.ജെ.പിക്കെതിരേ വിവാദ പരാമര്‍ശം നടത്തിയതിന് എ.എ.പി നേതാവ് സഞ്ജയ് സിങ്ങിനോട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം തേടിയിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."