വനിതാ കൂട്ടായ്മയില്‍ ബീനക്ക് വീടായി
മുഹമ്മ: 32 കുടുംബശ്രീ വനിതകള്‍ കൈകോര്‍ത്തപ്പോള്‍ മുഹമ്മയില്‍ പിറന്നത് തൊഴിലുറപ്പ് തൊഴിലാളിയായ മുഹമ്മ നാലാം വാര്‍ഡ് ബീന ത്യാഗരാജന്റെ വീടെന്ന സ്വപ്നം. വെറും 55 ദിവസം കൊണ്ടാണ് കുടുംബശ്രീ വനിതകള്‍ സൗജന്യമായി വീട് പണിത് നല്‍കിയത്. വീട് പണിത 32 കുടുംബശ്രീ അംഗങ്ങള്‍ക്കും 200 രൂപ ദിവസവേതനവും ഭക്ഷണത്തിന് 50 രൂപയും യാത്രാബത്തയും കുടുംബശ്രീ മിഷന് നല്കി.
കുടുംബശ്രീയുടെ ഈ നിര്‍മാണ പ്രവര്‍ത്തനത്തില്‍ അഭിമാനമുണ്ടെന്ന് മുഹമ്മ സി.ഡി.എസ് ചെയര്പേഴ്സന് എം.എസ് ലത പറഞ്ഞു. വനിതകള്‍ വീട് നിര്‍മിക്കുന്നതിനോട് മുഖം തിരിഞ്ഞുനിന്നവര്‍ ഇന്ന് തങ്ങളെ സമീപിക്കുന്നുണ്ട്. മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് ജെ. ജയലാല്‍ എല്ലാ സഹായവും നല്കി.
ലൈഫ് മിഷന് പദ്ധതി പ്രകാരം ബീന ത്യാഗരാജനു കേരള സര്‍ക്കാര്‍ അനുവദിച്ച നാലുലക്ഷം രൂപ കൂടാതെ 25,000 രൂപ മാത്രമാണ് അധികം ചെലവായത്.
കേരളത്തില്‍ 16 പഞ്ചായത്തുകളിലാണ് കുടുംബശ്രീ വനിതകള്‍ ലൈഫ് മിഷന് പദ്ധതി പ്രകാരമുള്ള വീടുകള്‍ പണിയുന്നത്. ഇതില്‍ 14 എണ്ണം പൂര്‍ത്തിയാക്കി. ത്യാഗരാജന്, ബീന ദമ്പതികള്‍ വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായ സന്തോഷത്തിലാണിപ്പോള്‍. ടെന്‍സിലിങ് ജോലിക്കാരനാണ് ത്യാഗരാജന്.
ഭാര്യ ബീന തൊഴിലുറപ്പ് തൊഴിലാളിയാണ്. മക്കളായ എംകോമിനു പഠിക്കുന്ന ദൃശ്യയ്ക്കും പ്ലസ്ടുവിന് പഠിക്കുന്ന സുര്‍ജിത്തിനും ഇത് സന്തോഷനിമിഷമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."