കരിപ്പൂര്‍ എയര്‍പോര്‍ട്ടിനോടുള്ള അവഗണന ഫാസിസ്റ്റുകളുടെ മറ്റൊരു മുഖം: സാദിഖലി തങ്ങള്‍
മലപ്പുറം: കരിപ്പൂര്‍ എയര്‍പോര്‍ട്ടിനോടുള്ള അവഗണന ഫാസിസ്റ്റുകളുടെ മറ്റൊരു മുഖമാണ് വ്യക്തമാക്കുന്നതെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. 2014 മെയ് മുതല്‍ തുടങ്ങിയ റണ്‍വെ നവീകരണപ്രവൃത്തി 2017 ല്‍ എല്ലാ സജ്ജീകരണങ്ങളോടെയും പൂര്‍ത്തീകരിച്ചിട്ടും ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രമായി കരിപ്പൂരിനെ പരിഗണിക്കാത്തതില്‍ ഏറെ നിഗൂഢതകള്‍ നിലനില്‍ക്കുന്നതായി തങ്ങള്‍ പറഞ്ഞു.
രാജ്യത്ത് വരുമാനത്തിന്റെ കാര്യത്തില്‍ നാലാം സ്ഥാനവും കയറ്റിറക്കുമതിയില്‍ ഒന്നാം സ്ഥാനവും യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ഷംതോറും ഗണ്യമായ വര്‍ധനവുമുണ്ടായിട്ടും കേന്ദ്രസര്‍ക്കാര്‍ കരിപ്പൂരിന്റെ ചിറകരിയാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടത്തികൊണ്ടിരിക്കുന്നതെന്ന് തങ്ങള്‍ പറഞ്ഞു.
കരിപ്പൂരിനേക്കാള്‍ ചെറുതും സുരക്ഷാഭീഷണിയുമുള്ള വിമാനത്താവളങ്ങളേപ്പോലും ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രമായി പരിഗണിച്ചിട്ടുണ്ട്. മലബാറിന്റെ സമഗ്രവികസനത്തിന് ഏറെ പ്രതീക്ഷ നല്‍കുന്നതും വ്യോമയാന ഗതാഗതരംഗത്ത് ഏറെ ആശ്രയവുമായ കരിപ്പൂര്‍ വിമാനത്താവളത്തെ പൂര്‍വസ്ഥിതിയില്‍ കൊണ്ടുവരണമെന്നും അല്ലാത്ത പക്ഷം കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കത്തിനേതിരേ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് ഹെഡ് പോസ്റ്റോഫിസിനുമുന്നില്‍ നടത്തിയ യുവജനരോഷം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ബാവ പുല്‍പ്പറ്റ അധ്യക്ഷനായി. ജന. സെക്രട്ടറി കെ.എന്‍ ഷാനവാസ് ആമുഖ പ്രഭാഷണം നടത്തി.
സംസ്ഥാന യൂത്ത് ലീഗ് സെക്രട്ടറി മുജീബ് കാടേരി, ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി, വി മുസ്തഫ, പി.എ സലാം, റിയാസ് പുല്‍പ്പറ്റതുടങ്ങിയവര്‍ സംസാരിച്ചു.
പെരിന്തല്‍മണ്ണ: മുസ്‌ലിം യൂത്ത്‌ലീഗ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ ഹെഡ് പോസ്റ്റ്ഓഫിസിലേക്ക് നടത്തിയ ധര്‍ണ യൂത്ത്‌ലീഗ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഉസ്മാന്‍ താമരത്ത് ഉദ്ഘാടനം ചെയ്തു.
യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ്‌നഹാസ് പാറക്കല്‍ അധ്യക്ഷനായി. എം.എസ്.എഫ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് അല്‍ത്താഫ് സുബൈര്‍, പച്ചീരി ഫാറൂഖ്, അമീന്‍ ശീലത്ത്, പി.പി സക്കീര്‍ ഹുസൈന്‍, സിദ്ദീഖ് വാഫി, കെ.ടി ഷിയാസ്, സി ഷറഫുദ്ധീന്‍, ഉണ്ണീന്‍കുട്ടി ചോലക്കല്‍, തെക്കത്ത് ഉസ്മാന്‍, അന്‍വര്‍ കളത്തില്‍, താമരത്ത് ഹംസു, ഫവാസ് വേങ്ങൂര്‍ സംസാരിച്ചു.
അങ്ങാടിപ്പുറത്ത് നടന്ന മങ്കട മണ്ഡലം യൂത്ത് ലീഗ് പ്രതിഷേധ ജ്വാല ബി.എസ്.എന്‍.എല്‍ ഓഫിസ് പരിസരത്ത് മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എന്‍.എ ഖാദര്‍ ഉദ്ഘാടനം ചെയ്തു. കുരിക്കള്‍ മുനീര്‍ അധ്യക്ഷനായി. എന്‍.പി മുഹമ്മദലി, മുജീബ് റഹ്മാന്‍ വെങ്ങാട്, പാലോളി മുഹമ്മദലി, കുന്നത്ത് മുഹമ്മദ്, ശിഹാബ് പൂഴിത്തറ, എന്‍.കെ അസ്‌കര്‍, സൈഫുള്ള കറുമൂക്കില്‍, ഹാരിസ് കളത്തില്‍, ടി.പി ഹാരിസ്, അമീറുദ്ദീന്‍ പാതാരി, ഷബീര്‍ കറുമൂക്കില്‍, എം.ടി മുഹമ്മദ് റാഫി, സി.എ നുഹ്മാന്‍ ശിബിലി, റഫീഖ് താഴതത്ര പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."