'കുടിവെള്ള ക്ഷാമം; കലക്ടറുടെ വരള്‍ച്ചാ ദുരിതാശ്വാസ ഫണ്ട് ഗ്രാമപഞ്ചായത്തുകള്‍ക്ക് നല്‍കണം'
മലപ്പുറം: ജില്ലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജില്ലാ കലക്ടര്‍മാര്‍ക്കു നല്കുന്ന വര്‍ള്‍ച്ചാ ദുരിതാശ്വാസ ഫണ്ട് ഗ്രാമപഞ്ചായത്തുകള്‍ക്കു വീതിച്ചുനല്കണമെന്നു കേരളാ ഗ്രാമപഞ്ചായത്ത് അസോസിയേഷന് ജില്ലാ കമ്മറ്റി. പ്രസിഡന്റ് എ.കെ നാസര്‍ അധ്യക്ഷനായി.
റവന്യൂ വകുപ്പ് മുഖേന വാട്ടര്‍ കിയോസ്കുകള്‍ സ്ഥാപിക്കുന്നതു ജില്ലയിലെ നിലവിലുള്ള പരിതസ്ഥിതിയില്‍ വേണ്ടത്ര ഫലപ്രദമാകില്ല. ഓരോ പഞ്ചായത്തിലെയും വ്യത്യസ്തമായ സാഹചര്യങ്ങള്‍ക്കനുസരിച്ച് കുടിവെള്ളം വിതരണം ചെയ്യുന്ന രീതി തീരുമാനിക്കുന്നതിനുള്ള അധികാരം ഗ്രാമപഞ്ചായത്തുകള്‍ക്ക് നല്‍കണം. പഞ്ചായത്തുകളുടെ പരമാവധി തനത് ഫണ്ട് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കു വകയിരുത്തിയിട്ടുള്ളതിനാല്‍ സര്‍ക്കാരില്‍നിന്നു കൂടുതല്‍ പ്രത്യേക ഫണ്ട് അനുവദിക്കുന്നതിന് അടിയന്തിര നടപടിയുണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.
ടി. സത്യന്, കെ.എ മുഹമ്മദ് സഹീര്‍, ഫൈസല്‍ എടശ്ശേരി, സുമയ്യ സലീം, കെ.എം സലീം മാസ്റ്റര്‍, വി.പി മുഹമ്മദ് ഹനീഫ, പി.ടി സുനീറ, യൂസുഫ് മുല്ലപ്പള്ളി, സി. രാജേഷ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."