കൊറോണ വ്യാജ വാര്‍ത്ത ആറ് പേര്‍ക്കെതിരേ കേസെടുത്തു
കൊട്ടാരക്കര : കൊറോണ വൈറസ് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് കൊല്ലം റൂറലില്‍ ആറ് പേര്‍ക്കെതിരേ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.
കൊല്ലം ജില്ലയില്‍ കൊട്ടാരക്കര കേന്ദ്രീകരിച്ച് കൊറോണ വൈറസ് നിരീക്ഷണത്തിലായിരുന്നയാളുടെ പേരും വിലാസവും വെളിപ്പെടുത്തുന്ന തരത്തിലും സമൂഹത്തില്‍ ഭീതി ഉളവാക്കുന്നതരത്തിലും വ്യാജ വാര്‍ത്തകള്‍ സോഷ്യല്‍മീഡിയകള്‍ വഴി പ്രചരിപ്പിക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ കൊല്ലം റൂറല്‍ ജില്ലാ പൊലിസ് മേധാവിക്ക് നല്‍കിയ പരാതിയിന്മേല്‍ കൊല്ലം റൂറല്‍ സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കൊട്ടാരക്കര പൊലിസ് സ്‌റ്റേഷന്‍ ലിമിറ്റില്‍ ഫ്രണ്ട്‌സ് തോട്ടംമുക്ക് എന്ന പേരിലുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ച തൃക്കണ്ണമംഗല്‍ അനു ഭവനില്‍ അനില്‍ അച്ചന്‍കുഞ്ഞ്, കൊട്ടാരക്കര തൃക്കണ്ണമംഗലം, തോട്ടംമുക്കില്‍ മനു ഭവനില്‍ മനുതോമസ്, കൊട്ടാരക്കര വിമലാംബിക സ്‌കൂളിന്റെ ഫേസ്ബുക്ക് പേജില്‍ വ്യാജ വാര്‍ത്ത പോസ്റ്റ് ചെയ്ത സ്‌കൂളിലെ അധ്യാപകനായ കടയ്ക്കല്‍ പുള്ളിപ്പാറ, മേലേ പന്തളമുക്ക് അനീഷ് ഭവനില്‍ അനീഷ് ഫ്രാന്‍സിസ്, കലയപുരം അന്തമണ്‍ രഞ്ജിത്ത് ഭവനത്തില്‍ രഞ്ജിത്കുമാര്‍, കുളത്തൂപ്പുഴ പൊലിസ് സ്‌റ്റേഷന്‍ ലിമിറ്റില്‍ ഐ.പി.സി കൊട്ടാരക്കര സെന്റര്‍ എന്ന പേരിലുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വാര്‍ത്ത പ്രചരിപ്പിച്ച കുളത്തൂപ്പുഴ ഐ.പി.സി ഫെയ്ത്ത് ഹോമില്‍ ഷിജു.പി.എസ്, കുന്നിക്കോട് പൊലിസ് സ്‌റ്റേഷന്‍ ലിമിറ്റിലെ പാണ്ടിത്തിട്ട എന്ന പേരിലുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ വ്യാജ വാര്‍ത്ത പോസ്റ്റ് ചെയ്ത, കുന്നിക്കോട് അമ്പലനിരപ്പ് ഗണേശ് ഭവനില്‍ രമേശ്കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കൂടുതല്‍ വാട്‌സ് ആപ് ഗ്രൂപ്പുകള്‍ കൊല്ലം റൂറല്‍ സൈബര്‍ സെല്ലിന്റെ നിരീക്ഷണത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."