ഇന്ത്യൻ സഹോദരിമാർക്ക് കൊറോണ വൈറസ് ബാധയില്ലെന്ന് സഊദി ആരോഗ്യ മന്ത്രാലയം
ഇരുവരുടെയും ഐസൊലേഷന്‍ നിരീക്ഷണം അവസാനിപ്പിച്ചു
ജിദ്ദ: ഇന്ത്യയിൽ നിന്നും സഊദിയിലേക്ക് പുറപ്പെട്ട സഹോദരിമാർക്ക് കൊറോണ വൈറസ് ബാധയില്ലെന്ന് സഊദി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.
ഇരുവരില്‍നിന്നും ശേഖരിച്ച സാമ്പിളുകളില്‍ നടത്തിയ ലബോറട്ടറി പരിശോധനാ ഫലങ്ങളെല്ലാം നെഗറ്റീവ് ആണ്. ഇക്കാര്യവും സഊദിയിലെത്തുന്നതിനു മുമ്പ് പതിനാലു ദിവസത്തിലധികം ചൈനക്ക് പുറത്തായിരുന്നു എന്ന കാര്യവും കണക്കിലെടുത്താണ് ഇരുവരുടെയും ഐസൊലേഷന്‍ അവസാനിപ്പിച്ചതെന്ന് മന്ത്രാലയം പറഞ്ഞു.
ചൈന സന്ദര്‍ശിച്ച, കൊറോണ ബാധ സംശയിക്കുന്ന രണ്ടു ഇന്ത്യന്‍ സഹോദരിമാര്‍ സഊദിയിലേക്ക് കടന്നതായി നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇരുവരും നിരീക്ഷണത്തിലും ഐസൊലേഷനിലുമാണെന്നും ഇവര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും ദിവസങ്ങള്‍ക്കു മുമ്പ് ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.
ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് ഇന്ത്യന്‍ സഹോദരിമാര്‍ സഊദിയില്‍ പ്രവേശിച്ചത്. ജനുവരി 12 ന് ആണ് ഇരുവരും ചൈനയില്‍നിന്ന് ഇന്ത്യയിലേക്ക് പോയത്. ഇരുപത്തൊന്നു ദിവസത്തോളം ഇരുവരും ഇന്ത്യയില്‍ തങ്ങി. വൈറസ് ഇന്‍കുബേഷന്‍ കാലയളവില്‍ കൂടുതലാണ് ഈ സമയം.
ഇരുവരിലും രോഗ ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. കൂടാതെ രണ്ടു പേരും ചൈനയിലായിരുന്ന കാലത്ത് രോഗബാധാ വ്യാപനത്തിന്റെ പ്രഭവ കേന്ദ്രമായ വുഹാനിലുമായിരുന്നില്ല കഴിഞ്ഞിരുന്നത്. ഫെബ്രുവരി മൂന്നിനാണ് ഇന്ത്യന്‍ സഹോദരിമാര്‍ സഊദിയില്‍ പ്രവേശിച്ചത്. പതിനഞ്ചു ദിവസത്തിലധികം കാലം ചൈനക്കു പുറത്ത് കഴിഞ്ഞ ശേഷമാണ് ഇരുവരും സഊദിയില്‍ പ്രവേശിച്ചതെന്നതിനാല്‍ തന്നെ രണ്ടു പേരും രാജ്യത്ത് പ്രവേശിച്ചത് നിയമാനുസൃതമാണ്. സഊദിയില്‍ പ്രവേശിക്കുന്നതിന് തൊട്ടുമുമ്പുള്ള പതിനഞ്ചു ദിവസത്തിനിടെ ചൈനയിലുണ്ടായിരുന്നവര്‍ രാജ്യത്ത് പ്രവേശിക്കുന്നതിനാണ് വിലക്കുള്ളത്. ചൈന സന്ദര്‍ശിച്ച ഇന്ത്യന്‍ സഹോദരിമാര്‍ സഊദിയില്‍ പ്രവേശിച്ച വിവരമറിഞ്ഞയുടന്‍ എപ്പിഡെമോളജിക്കല്‍ ഐസൊലേഷന്‍ സംഘം ഇന്ത്യന്‍ കുടുംബത്തിന്റെ വീട്ടിലെത്തി പരിശോധനക്കായി സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ആവശ്യമായ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.
അതേ സമയം സഊദിയിൽ ഇതുവരെ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ചൈനയിൽ നിന്നും സഊദിയിലേക്ക് നേരിട്ടെത്തിയ 3195 യാത്രക്കാരെയും മറ്റുരാജ്യങ്ങൾ വഴി എത്തിയ 1450 യാത്രക്കാരെയും പരിശോധിച്ചെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവര്‍ക്കാര്‍ക്കും രോഗം ബാധിച്ചിട്ടില്ലെന്ന് പരിശോധനകളില്‍ വ്യക്തമായതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡചൈനയിൽ നിന്നും സഊദിയിലേക്ക് നേരിട്ടോ അല്ലാതെയോ വരുന്ന യാത്രക്കാരെ നിരീക്ഷിക്കുകയും എയർപോർട്ടുകളിൽ അതിശക്തമായ പരിശോധനയും പ്രതിരോധനടപടികളും സ്വീകരിക്കുകയും ചെയ്യുന്നതായി മന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."