തദ്ദേശഭരണ സ്ഥാപനങ്ങള്‍ ജനാഭിലാഷത്തെ മാനിക്കണം:മന്ത്രി കടകംപള്ളി
തിരു. ജില്ലാ പഞ്ചായത്തിന്റെ പുതിയ വൈബ്‌സൈറ്റും നിര്‍ദേശപ്പെട്ടിയും ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: ജനാഭിലാഷത്തെ മാനിക്കുന്ന പ്രവര്‍ത്തനങ്ങളാകണം തദ്ദേശഭരണസ്ഥാപന ങ്ങളുടേതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ആരംഭിച്ച പുതിയ വെബ്‌സൈറ്റിന്റെയും നിര്‍ദ്ദേശപ്പെട്ടിയുടെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണതലത്തില്‍ വിവരസാങ്കേതികവിദ്യയുടെ നൂതന സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയെന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നയം. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ മുന്‍കൈ എടുത്ത് ഐ.റ്റി വകുപ്പ് മുഖേന സംസ്ഥാനത്ത് ഭരണപ്രവര്‍ത്തനങ്ങള്‍ സുതാര്യവും ജനസൗഹൃദവുമാക്കുന്നതിനുമുള്ള കര്‍മപദ്ധതി നടപ്പാക്കുകയാണെന്നും മന്ത്രി പറഞ്ഞു.
2017-18 ലെ ബജറ്റും പദ്ധതികളുടെ രൂപീകരണവും സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വരൂപിക്കുന്നതിനാണ് നിര്‍ദേശപ്പെട്ടികള്‍ സ്ഥാപിച്ചതെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.കെ. മധു പറഞ്ഞു.
ഗ്രാമ - ബ്ലോക്ക് തലങ്ങളിലും പൊതുസ്ഥാപനങ്ങളിലും നിര്‍ദേശപ്പെട്ടികള്‍ പുതുതായി സ്ഥാപിക്കും. മുന്‍വര്‍ഷം സ്ഥാപിച്ചിടങ്ങളില്‍ നിന്നും ലഭിച്ച സ്വീകാര്യതയും നിര്‍ദ്ദേശങ്ങളും പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഊര്‍ജം പകരുന്നതായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ കേന്ദ്രങ്ങളില്‍ നിര്‍ദ്ദേശപ്പെട്ടികള്‍ സ്ഥാപിക്കുന്നത്. ജനങ്ങളുടെ പരാതി പരിഹരണത്തിനും പദ്ധതികളും പ്രവര്‍ത്തനങ്ങളും അപ്പപ്പോള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് വെബ്‌സൈറ്റിന്റെ സേവനം കൂടുതല്‍ പ്രയോജനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാ ബീഗം, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."