രാമന്തളി മാലിന്യപ്രശ്നം ഇനി അനിശ്ചിതകാല ധര്‍ണ
നാവിക അക്കാദമി ഗേറ്റിനു മുന്നില്‍ നടത്തിവന്ന 24 മണിക്കൂര്‍ രാപ്പകല്‍ ഉപവാസം അവസാനിപ്പിച്ചു
പയ്യന്നൂര്‍: രാമന്തളിക്കാരുടെ ജീവിതം ദുരിതമാക്കുന്ന നാവിക അക്കാദമിയുടെ അശാസ്ത്രീയ മാലിന്യ പ്ലാന്റ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് ജനആരോഗ്യ സംരക്ഷണ സമിതി നാവിക അക്കാദമി ഗേറ്റിനു മുന്നില്‍ നടത്തിവന്ന 24 മണിക്കൂര്‍ രാപ്പകല്‍ ഉപവാസം അവസാനിപ്പിച്ചു.
തുടര്‍സമരത്തിന്റെ ഭാഗമായി പന്തലില്‍ ഇന്നലെ മുതല്‍ സമിതിയുടെ അനിശ്ചിതകാല ധര്‍ണ ആരംഭിച്ചു.
സമാപന സമ്മേളനം ഇ ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. ഉപവാസമിരുന്ന ആര്. കുഞ്ഞികൃഷ്ണന്, പി.കെ നാരായണന്, സുനില്‍ രാമന്തളി എന്നിവര്‍ക്ക് കെ.പി.സി നാരായണ പൊതുവാള് നാരങ്ങാനീര് നല്കി സമരം അവസാനിപ്പിച്ചു. എന്‍ സുബ്രഹ്മണ്യന്, വി.പി രാമചന്ദ്രന്. എ.പി റുഖ്നുദ്ദീന്‍, എ നാരായണന്, ടി മാധവന്, എം.എം കുഞ്ഞപ്പന്, ആര് വേണു സംസാരിച്ചു.
സതീശന് പാച്ചേനി, സ്വാതന്ത്ര്യസമര സേനാനി എന്‍.വി കോരന് തുടങ്ങിയവര്‍ സമരപന്തല്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."