HOME
DETAILS

സി.എ.ജി റിപ്പോര്‍ട്ട് കത്തുന്നു, ഗൂഢാലോചനയെന്ന് സര്‍ക്കാര്‍, ഇടപെടുമെന്ന് കേന്ദ്രം, പ്രതിരോധത്തിലായി മുഖ്യമന്ത്രിയും പൊലിസും

  
backup
February 15, 2020 | 4:48 AM

c-a-j-report-issue-12342020

തിരുവനന്തപുരം: സി.എ.ജി റിപ്പോര്‍ട്ട് സര്‍ക്കാറിനെയും പൊലിസിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുമ്പോഴും മൗനം തുടരുന്ന സംസ്ഥാന സര്‍ക്കാരിനെതിരേ നിലപാട് കടുപ്പിക്കാന്‍ കേന്ദ്രം. പൊലിസിനെതിരായി പുറത്തുവന്ന സി.എ.ജി റിപ്പോര്‍ട്ടുകള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇത് കേന്ദ്രം ഗൗരവപൂര്‍ണമായാണ് കാണുന്നതെന്നും കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. സി.എ.ജി കണ്ടെത്തല്‍ രാഷ്ട്രീയപ്രേരിതമാണെന്ന നിലപാടിലുറക്കുകയാണ് സി.പി.എം. ഇതിലുള്ളതെല്ലാം യുഡിഎഫ് കാലത്തെ വീഴ്ചയെന്ന് ഉയര്‍ത്തിക്കാട്ടി വിവാദം ചെറുക്കുകയാണ് അവര്‍.

അതേസമയം സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ ഗൂഢാലോചനയുണ്ടെന്നാണ് ഇപ്പോള്‍ സര്‍ക്കാറിന്റെ കണ്ടെത്തല്‍. ആസൂത്രിതമായാണ് ഈ റിപ്പോര്‍ട്ട് അവതരിപ്പിക്കപ്പെട്ടത്. പി.ടി തോമസിന് റിപ്പോര്‍ട്ട് ചോര്‍ന്നുകിട്ടിയതാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചു. സി.എ.ജി വിഷയത്തില്‍ എവിടെയൊക്കെയോ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അത്തരത്തില്‍ പ്രതിരോധിക്കാനാണ് സര്‍ക്കാര്‍ നീക്കം. എന്നാല്‍ ഇതില്‍ സര്‍ക്കാര്‍ ഉരുണ്ടു കളിക്കുകയാണെന്നും വിഷയത്തില്‍ കടകംപള്ളിയുടെ വ്യഗ്രത മനസിലാകുമെന്നും പി.ടി തോമസ് പ്രതികരിച്ചു. ആത്മാര്‍ഥതയുണ്ടെങ്കില്‍ ഇതിന്റെ സത്യാവസ്ഥ അന്വേഷിക്കാനാണ് തയാറാകേണ്ടെന്നും പി.ടി തോമസ് പറഞ്ഞു.

സിഎജി പുറത്തുവിട്ട റിപ്പോര്‍ട്ട് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കും, പൊലിസിനും വലിയ തലവേദനയായിരിക്കുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തന്നെ വിഷയം അടിയന്തരമായി ചര്‍ച്ച ചെയ്തിരുന്നുവെങ്കിലും രാഷ്ട്രീയപ്രേരിതമെന്ന വാക്കില്‍ ചുരുക്കി ഒളിച്ചോടുകയായിരുന്നു. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയതൊഴികെ ബാക്കിയെല്ലാ കേസുകളും യുഡിഎഫ് കാലത്തുണ്ടായതാണ്. അതിന് മറുപടി പറയേണ്ടതും യു.ഡി.എഫാണ് എന്ന നിലപാടും സിപിഎം സ്വീകരിച്ചിരിക്കുന്നത്.

കൃത്യമായി രാഷ്ട്രീയയലക്ഷ്യത്തോടെ, മുഖ്യമന്ത്രിക്കെതിരെ വരുന്ന ആരോപണങ്ങള്‍ അവഗണിച്ച് മുന്നോട്ട് പോകാനാണ് സിപിഎം തീരുമാനം. ഇതേ തരത്തിലുള്ള ആരോപണങ്ങളെ മുഖ്യമന്ത്രി തന്നെ നേരിടുമെന്നും, മറുപടി നല്‍കുമെന്നും സി.പി.എം പറയുന്നു. സിപിഎമ്മിന്റെ മറ്റ് നേതാക്കളാരും ഇതില്‍ പ്രതികരണം നടത്തിയിട്ടില്ല, നടത്തേണ്ടതുമില്ല എന്നാണ് തീരുമാനം.

സര്‍ക്കാരും സംസ്ഥാന പൊലിസ് മേധാവിയും ഒരുപോലെ പ്രതിക്കൂട്ടിലാകുമ്പോഴാണ് സര്‍ക്കാര്‍ ഇങ്ങനെ വിഷയത്തെ കാണുന്നത്. ഇത് സര്‍ക്കാറിനെതിരേ പ്രതിഷേധം കടുപ്പിച്ചിട്ടുണ്ട്.
സായുധ സേനാ ക്യാമ്പില്‍ നിന്നും വെടിയുണ്ടകള്‍ നഷ്ടമായ കേസില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗണ്‍മാന്‍ അടക്കം പ്രതിയാണ്. മന്ത്രിയുടെ ഗണ്‍മാന്‍ സനില്‍കുമാര്‍ എഫ്.ഐ.ആറിലെ മൂന്നാം പ്രതിയാണ്. എന്നാല്‍ രജിസ്റ്റര്‍ സൂക്ഷിക്കേണ്ട പൊലിസുകാര്‍ മാത്രമാണ് കേസില്‍ പ്രതികളായത്. ക്യാമ്പിലെ ഉന്നത ഉദ്യോഗസ്ഥരെ തൊട്ടതേയില്ല. എന്നാല്‍ സിഎജി റിപ്പോര്‍ട്ട് വിവാദമായതോടെയാണ് ക്രൈംബ്രാഞ്ച് ഉണര്‍ന്നെണീറ്റത്. അന്വേഷണം രണ്ട് മാസം കൊണ്ട് തീര്‍ക്കണമെന്നാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് മേധാവി നല്‍കിയിരിക്കുന്ന പുതിയ നിര്‍ദ്ദേശം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

The Long Vision, Strategies and Consistent: The Growth of Saudi Arabia

Saudi-arabia
  •  3 days ago
No Image

വിമാനത്താവളത്തിന്റെ പ്രവർത്തനം താറുമാറാക്കി; ഹനമാകിയിൽ കരടിയെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചു

International
  •  3 days ago
No Image

വഞ്ചനാ കേസിൽ പ്രതിയായ ഇന്ത്യൻ പൗരനെ നാടുകടത്തി യുഎഇ

uae
  •  3 days ago
No Image

രാജസ്ഥാനിലെത്തിയ ദിവസം തന്നെ 250 നോട്ട് ഔട്ട്; ഇന്ത്യയിൽ ചരിത്രമെഴുതി സർ ജഡേജ

Cricket
  •  3 days ago
No Image

സഞ്ജുവിനും ഐപിഎൽ ചാമ്പ്യനും പിന്നാലെ ഏഴ് താരങ്ങളെ കൈവിട്ടു; പടവെട്ട് തുടങ്ങി രാജസ്ഥാൻ

Cricket
  •  3 days ago
No Image

പാലത്തായി പീഡനക്കേസ്; പിന്നില്‍ ജമാഅത്തെ ഇസ്‌ലാമിയും, എസ്ഡിപിഐയും; പ്രതി പത്മരാജന്റെ അഭിഭാഷകന്‍ മാധ്യമങ്ങളോട്

Kerala
  •  3 days ago
No Image

സുഹൃത്തിനെ കൊലപ്പെടുത്തിയ കേസ്: ദുബൈയിൽ യുവാവിന് ജീവപര്യന്തം; ശിക്ഷയ്ക്ക് ശേഷം നാടുകടത്തും

uae
  •  3 days ago
No Image

കോടികൾ വാരിക്കൂട്ടിയവനും ഇതിഹാസവും പുറത്ത്; വമ്പൻ മാറ്റങ്ങളുമായി ഞെട്ടിച്ച് കൊൽക്കത്ത

Cricket
  •  3 days ago
No Image

മുതിർന്നവർക്ക് ട്രെയിനിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഇങ്ങനെ ചെയ്തുനോക്കൂ, ലോവർ ബെർത്ത് ഉറപ്പായും ലഭിക്കും

Travel-blogs
  •  3 days ago
No Image

വോട്ട് ചോദിച്ച് വീട്ടിലെത്തിയ സ്ഥാനാർഥിയെ നായ കടിച്ചു; ചികിത്സയ്ക്ക് ശേഷം തളരാതെ വീണ്ടും പ്രചാരണത്തിന്

Kerala
  •  3 days ago