പുതിയ ഹജ്ജ് നയം; ഉപസമിതി യോഗം ഇന്ന് കരിപ്പൂരില്‍
കൊണ്ടോട്ടി: പുതിയ ഹജ്ജ് നയത്തിന് നിര്‍ദേശം നല്‍കുന്നതിനായി സംസ്ഥാന ഹജ്ജ് കമ്മിറ്റി രൂപം നല്‍കിയ ഉപസമിതിയുടെ യോഗം ഇന്ന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ചേരും. പ്രൊഫ.എ.കെ. അബ്ദുല്‍ ഹമീദ്, നാസിറുദ്ദീന്‍, ഡോ.ഇ.കെ.അഹമ്മദ് കുട്ടി എന്നിവരടങ്ങുന്ന സമിതി യോഗത്തില്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, അസി.സെക്രട്ടറി ടി.കെ. അബ്ദുറഹ്മാന്‍ എന്നിവരും സംബന്ധിക്കും. കഴിഞ്ഞ മാസം മന്ത്രി കെ.ടി. ജലീലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗത്തിലാണ് ഉപസമിതി രൂപീകരിച്ചിരുന്നത്.
2018 മുതല്‍ 2022 വരെ വര്‍ഷങ്ങളിലേക്കുള്ള ഹജ്ജ് നയമാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി രൂപവത്കരിക്കുന്നത്. 2013 മുതലുള്ള നിലവിലെ ഹജ്ജ് നയം ഈ വര്‍ഷം അവസാനിക്കുന്നതിനാലാണ് പുതിയ നയം രൂപീകരിക്കുന്നത്. ഇതിന് മുന്നോടിയായി കേന്ദ്ര ഹജ്ജ് കമ്മിറ്റി സംസ്ഥാനങ്ങളില്‍ നിന്ന് അഭിപ്രായങ്ങള്‍ തേടിയിട്ടുണ്ട്. കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് നിര്‍ദേശങ്ങള്‍ ക്ഷണിച്ച് ആദ്യ ഘട്ടത്തില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി കത്ത് നല്‍കിയിരിക്കുന്നത്. മാര്‍ച്ച് ആറിന് ഹജ്ജ് കമ്മിറ്റി ആസ്ഥാനമായ മുംബൈയില്‍ ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ യോഗം ചേരും. ഇന്ന് ചേരുന്ന യോഗത്തിലെടുക്കുന്ന നിര്‍ദേശങ്ങളാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് നല്‍കുക. മുസ്‌ലിം ജനസംഖ്യാനുപാതത്തില്‍ ഹജ്ജ് ക്വാട്ട വീതിക്കുന്നതിന് പകരം ഹജ്ജ് അപേക്ഷയുടെ അടിസ്ഥാനത്തില്‍ വേണമെന്നാണ് കേരളത്തിന്റെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."