HOME
DETAILS
MAL
ശബരി ലൈനടക്കം ഒന്‍പത് റെയില്‍ ലൈനുകളുടെ നിര്‍മാണം ഏറ്റെടുക്കും
backup
March 03 2017 | 20:03 PM
തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെയും റെയില്‍വേയുടെയും സംയുക്ത സംരംഭമായ കേരള റെയില്‍ ഡെവലപ്മെന്റ് കോര്പറേഷന് ശബരി ലൈനടക്കം ഒന്‍പതു റെയില്‍ ലൈനുകളുടെ നിര്‍മാണം ഏറ്റെടുക്കും. ഇതുമായി ബന്ധപ്പെട്ട റാപ്പിഡ് റെയില്‍ കോറിഡോറിന്റെ സാധ്യതാപഠനം പൂര്‍ത്തിയായിട്ടുണ്ട്.
4,219 കോടി രൂപയുടെ തിരുവനന്തപുരം ലൈറ്റ് മെട്രോയുടെയും 2,509 കോടി രൂപയുടെ കോഴിക്കോട് മെട്രോയുടെയും വിശദമായ റിപ്പോര്‍ട്ടുകള്‍ തയാറായിക്കഴിഞ്ഞു. ഇതിന്റെ ഫിനാന്‍സിങ് രീതിയെക്കുറിച്ച് അവസാന തീരുമാനമെടുത്തു കഴിഞ്ഞാല്‍ ഈ വര്‍ഷം തന്നെ നിര്‍മാണം ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."