വനിതാസംരക്ഷണ കേന്ദ്രത്തിലെ അന്തേവാസിക്ക് മംഗല്യ സൗഭാഗ്യം
മണ്ണാര്‍ക്കാട്: അഖിലേന്ത്യ തലത്തില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സന്നദ്ധ സംഘടനയായ നാഷണല്‍ സര്‍വിസ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ മണ്ണാര്‍ക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജില്ല ഘടകം മണ്ണാര്‍ക്കാട് വുമണ്‍സ് ഷെല്‍ട്ടര്‍ ഹോമിലെ അന്തേവാസിക്ക് മംഗല്യ സൗഭാഗ്യം ഒരുക്കുന്നു. പ്രധാനമായും സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന എന്‍.എസ്.എസ് സാധാരണ ജോലിക്കാരായ സ്ത്രീകളുടെ കുട്ടികള്‍ക്ക് വേണ്ടി ജില്ലയില്‍ പത്തോളം പ്ലേ സ്കൂളുകള്‍ നടത്തി വരുന്നു.
സംഘടന നടത്തി വരുന്ന വനിത സംരക്ഷണ കേന്ദ്രത്തിലെ അന്തേവാസിയായി ബിജിയുടെ വിവാഹം ഇന്ന് അലനല്ലൂര്‍ കൊമ്പാക്കല്‍ കുന്ന് പുത്ര മണ്ണില്‍ രാജേഷുമായി നടക്കുന്നു.
ചടങ്ങില്‍ സംസ്ഥാന സാമൂഹ്യക്ഷേമ ബോര്‍ഡ് ചെയര്‍പേഴ്സണ്‍ സൂസന് കോടി, സെക്രട്ടറി എം.ആര് ഷാജി, ജില്ല കലക്ടര്‍, ജില്ല പൊലിസ് മേധാവി, ജില്ല വനിത സംരക്ഷണ ഓഫിസര്‍ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. ഇത് സംബന്ധമായി വിളിച്ച പത്രസമ്മേളനത്തില്‍ ചന്ദ്ര ദാസന്‍മാസ്റ്റര്‍, സി. മുഹമ്മദാലി, അബൂബക്കര്‍, കെ. വേണുഗോപാല്‍, മിനി കെ. എബ്രഹാം, ടി.കെ സുനിത, എം. സൗമ്യ, എ. വിദ്യ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."