മുന്നോക്ക സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്കായി പദ്ധതികള്‍ കൊണ്ടുവരും:മന്ത്രി കടകംപള്ളി
തിരുവനന്തപുരം: മുന്നോക്ക സമുദായങ്ങളിലെ പാവപ്പെട്ടവരെ സര്‍ക്കാര്‍ പദ്ധതികള്‍ കൊണ്ടുവരുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. മുന്നോക്ക സമുദായ വികസന കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സമുന്നതി ജോബ്ഫെയര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്നാക്ക സമുദായങ്ങളിലെ പാവപ്പെട്ടവരുടെ പ്രശ്നങ്ങള്‍ സര്‍ക്കാര്‍ മനസ്സിലാക്കുന്നുണ്ട്. ഇവരെ സഹായിക്കാന്‍ ആവശ്യമായ നിയമനിര്‍മാണങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. ഇന്ത്യയിലെ ഏറ്റവും മികച്ച വ്യാവസായികാന്തരീക്ഷമുള്ള സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കാനും അതുവഴി യുവജനങ്ങള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മേയര്‍ വി.കെ.പ്രശാന്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സമുന്നതി മാനേജിങ് ഡയറക്ടര്‍ ഡോ. കെ. അമ്പാടി, ഐബിഎസ് സോഫ്റ്റ്
വെയര്‍ സൊലൂഷന്‍സ് എക്സി. ചെയര്മാന് വി.കെ. മാത്യൂസ്, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി
കേരള കൗണ്‍സില്‍ ചെയര്മാന് കെ.ജി. മധു, ലോക്ഭാരതി സ്കില്ലിങ് സൊലൂഷന്‍സ്
ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ നിതിന്‍ സേത്ത്, ബ്രാഹ്മണ സഭ പ്രസിഡന്റ് കരിമ്പുഴ രാമന്, സമുന്നതി ജനറല്‍
മാനേജര്‍ അജിത്ത് കോളശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."