ഡല്‍ഹിയില്‍ അഴിഞ്ഞാടി സി.എ.എ അനുകൂലികള്‍, മരണം ഏഴായി: നിരോധനാജ്ഞ തുടരുന്നു, കേന്ദ്ര ആഭ്യന്തരമന്ത്രി ഉന്നതതലയോഗം വിളിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി:
അടിയന്തര സാഹചര്യത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷായും ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാളും ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.
മരിച്ച മറ്റുള്ളവരുടെ പേരുകള്‍ പുറത്തുവിട്ടിട്ടില്ല. വടക്ക് കിഴക്കന്‍ ദില്ലിയില്‍ പലയിടത്തും നിരോധനാജ്ഞ തുടരുകയാണ്. സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ദില്ലി പരിസ്ഥിതി മന്ത്രി ദോപാല്‍ റായി അര്‍ധരാത്രിയോടെ ലഫ്‌നന്റ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സംഘര്‍ഷത്തിനിടെ മൗജ്പുരിയില്‍ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും പ്രതിഷേധക്കാര്‍ തീയിട്ടു. പത്ത് ഇടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും അക്രമിക്കപ്പെട്ടുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ന്യൂനപക്ഷങ്ങളുടെ വീടുകളും സ്ഥാപനങ്ങളും തിരഞ്ഞുപിടിച്ചാണ് ആക്രമണമുണ്ടായിരിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി ഉന്നതതല യോഗം ഇന്ന് വിളിച്ചിട്ടുണ്ട്.
അതേ സമയം ഡല്‍ഹിയില്‍ കലാപമിളക്കി വിട്ട് ബി.ജെ.പി നേതാവ് കപില്‍ മിശ്രയാണെന്നാണ് ആരോപണം ശക്തമായിരിക്കുകയാണ്. കപില്‍ മിശ്രയ്‌ക്കെതിരെ ജാമിയ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. മിശ്രയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്. ഞായറാഴ്ച മൗജിപൂരില്‍ കപില്‍ മിശ്ര നടത്തിയ പ്രകോപനപരമായ പ്രസംഗത്തിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. പൗരത്വനിയമഭേദഗതിക്കെതിരായ സമരക്കാര്‍ക്ക് ട്രംപ് മടങ്ങിപ്പോകും വരെ സമയം നല്‍കുന്നുവെന്നും അത് കഴിഞ്ഞാല്‍ തങ്ങള്‍ കൈകാര്യം ചെയ്യുമെന്നുമായിരുന്നു പ്രസംഗം. ഇതിനു പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. തുടര്‍ച്ചയായി വര്‍ഗീയ പ്രസംഗങ്ങള്‍ നടത്തുന്ന മിശ്ര ആംആദ്മി പാര്‍ട്ടി എം.എല്‍.എയും ഡല്‍ഹി സര്‍ക്കാറില്‍ മന്ത്രിയുമായിരുന്നു. പിന്നീട് പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേരുകയായിരുന്നു.
സംഘര്‍ഷത്തിനിടെ പൊലിസിന് നേരെ വെടിവച്ച മുഹമ്മദ് ഷാരൂഖ് എന്നയാളെ ദില്ലി പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
നേരത്തെ ആസൂത്രണം ചെയ്ത അക്രമമാണ് ഡല്‍ഹിയിലുണ്ടായതെന്നാണ് ആക്ഷേപം. മൗജ്പൂര്‍, ബാബര്‍പൂര്‍ എന്നിവിടങ്ങളില്‍ പുറത്തു നിന്നുള്ള അക്രമികള്‍ക്ക് ഹിന്ദു വീടുകളും സ്ഥാപനങ്ങളും തിരിച്ചറിയാന്‍ കാവിക്കൊടി കെട്ടിയിരുന്നു. ഇതൊഴിവാക്കിയുള്ള വീടുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണം തുടങ്ങി നിമിഷങ്ങള്‍ക്കകം തന്നെ വടക്കുകിഴക്കന്‍ ഡല്‍ഹി യുദ്ധക്കളമായി.
തോക്കുമായി എത്തിയവര്‍ ജയ്ശ്രീരാം വിളിച്ച് പൊലിസ് സാന്നിധ്യത്തില്‍ മുസ്്ലിംകള്‍ക്ക് നേരെ നിറയൊഴിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഒരിക്കല്‍ ആക്രമണം നടത്തി പിരിഞ്ഞു പോയ സംഘം വീണ്ടുമെത്തി മറ്റൊരിടത്ത് ആക്രണമം നടത്തുകയാണ് ചെയ്യുന്നതെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.
എന്നാല്‍ സംഘര്‍ഷത്തിനിടയും ജാഫറാബാദില്‍ സ്ത്രീകളുടെ സമരം തുടരുകയാണ്. ശനിയാഴ്ച രാത്രിയാണ് ഇവിടെ സമരം ആരംഭിച്ചത്. 500ഓളം സ്ത്രീകള്‍ തുടങ്ങിയ സമരം പിറ്റേ ദിവസമായപ്പോഴെയ്ക്കും വലിയ സമരമായി മാറുകയായിരുന്നു. പോലിസ് ഇവരുമായി ചര്‍ച്ച നടത്തിയെങ്കിലും നിയമം പിന്‍വലിക്കും വരെ പിന്‍മാറില്ലെന്നു സമരക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജാഫറാബാദ് മെട്രോ സ്റ്റേഷന് താഴെ റോഡ് ഉപരോധിച്ചാണ് സമരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."