HOME
DETAILS

കാരക്കോണം മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് പണം വാങ്ങിയ കേസ്: ക്രൈം ബ്രാഞ്ച് അന്വേഷിക്കും

  
backup
February 28, 2020 | 12:12 PM

carakkonam-medical-seat-issue

കൊച്ചി: കാരക്കോണം മെഡിക്കല്‍ സീറ്റ് കച്ചവടക്കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. കേസ് സി.ബി.ഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിന്മേലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

എം.ബി.ബി.എസ് സീറ്റി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തതാണ് കേസ്. കേസിനാസ്പദമായ തെളിവുകള്‍ ശേഖരിക്കാന്‍
ഹൈക്കോടതി ഡിജിപിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സീറ്റ് കച്ചവടം വിവാദമായതിനെ തുടര്‍ന്ന് അന്ന് പൊലിസ് കേസെടുത്തിരുന്നെങ്കിലും കേസില്‍ പിന്നീട് പുരോഗതിയുണ്ടായിട്ടില്ല. ഇതിനെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ കോടതിയെ സമീപിച്ചത്.

സിഎസ്‌ഐ സഭയ്ക്ക് കീഴിലുള്ള മെഡിക്കല്‍ കോളജാണ് കാരക്കോണം മെഡിക്കല്‍ കോളജ്. സീറ്റ് വാഗ്ദാനം ചെയ്ത കേസില്‍ മുന്‍ സിപിഐ സ്ഥാനാര്‍ത്ഥി ഡോ ബെനറ്റ് എബ്രഹാമാണ് കേസിലെ മുഖ്യപ്രതി. വിവാദം നടക്കുന്ന കാലഘട്ടത്തില്‍ കോളജ് ഡയറക്ടറായിരുന്നു ഡോ ബെനറ്റ് എബ്രഹാം. അന്നത്തെ മെഡിക്കല്‍ കോളേജ് കണ്‍ട്രോളര്‍ ഡോ. പി തങ്കരാജന്‍, മുന്‍ പ്രിന്‍സിപ്പാള്‍ ഡോ. പി മധുസൂദനന്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.

കേസില്‍ സിഎസ്‌ഐ ബിഷപ്പ് ധര്‍മ്മരാജ് റസാലമടക്കമുള്ളവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുത്ത് അന്വേഷിക്കാന്‍ ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മീഷന്‍ ശുപാര്‍ശ നല്‍കിയിരുന്നതാണ്. സിഎസ്‌ഐ സഭയില്‍ ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച കേസായിരുന്നു സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; വടക്കൻ ജില്ലകളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; ​ജാ​​ഗ്രത പാലിക്കാൻ നിർദേശം 

Kerala
  •  14 days ago
No Image

ഘാനയെയും വീഴ്ത്തി, മോഡ്രിചും സംഘവും നോക്കൗട്ട് റൗണ്ടില്‍

Football
  •  14 days ago
No Image

ഇതിഹാസ താരത്തെയും മറികടന്നു, റെക്കോഡിട്ട് കിങ് കെയ്ൻ

Football
  •  15 days ago
No Image

പനാമയെ പഞ്ഞിക്കിട്ടില്ല, രണ്ട് ഗോൾ ജയവുമായി ഇംഗ്ലണ്ട് ഗ്രൂപ്പ് ചാംപ്യന്മാർ

Football
  •  15 days ago
No Image

പതങ്കയത്ത് വിനോദസഞ്ചാരികളെ രക്ഷിക്കുന്നതിനിടെ ഗൈഡിനെ കാണാതായ സംഭവം; തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചു

Kerala
  •  15 days ago
No Image

പന്തീരാങ്കാവിൽ ടോൾ നൽകാതെ കാർ മുന്നോട്ട്; തടയാൻ ശ്രമിച്ച ജീവനക്കാരനെ ബോണറ്റിലിരുത്തി പാഞ്ഞത് 50 മീറ്ററോളം

Kerala
  •  15 days ago
No Image

ഗോരക്ഷകരെ ശിക്ഷിച്ച മുസ്‌ലിം വനിതാ ജഡ്ജിക്കെതിരെ വർഗീയ അധിക്ഷേപവും കൊലവിളിയും; പ്രതികൾക്ക് അനുകൂലമായി നിലപാടെടുത്ത് കേന്ദ്ര ഐടി മന്ത്രാലയം

National
  •  15 days ago
No Image

ലോക ചരിത്രത്തിലെ ആദ്യ താരമാകാൻ റൊണോ; കാത്തിരിക്കുന്നത് ആരും തൊടാത്ത വമ്പൻ റെക്കോർഡ്!

Football
  •  15 days ago
No Image

പാലക്കാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

Kerala
  •  15 days ago
No Image

വ്യാപാരികൾക്ക് ആശ്വാസം; കസ്റ്റംസ് തീരുവ തവണകളായി അടയ്ക്കാം, പിഴകളിൽ 80% ഇളവ് പ്രഖ്യാപിച്ച് ദുബൈ കസ്റ്റംസ്

uae
  •  15 days ago