പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് സുരക്ഷ നല്കാന് നിര്‍ദേശം
ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ വംശഹത്യാ മേഖലകളിലുള്ള സി.ബി.എസ്.ഇ പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് പ്രത്യേക സുരക്ഷ നല്കാന് ഡല്‍ഹി ഹൈക്കോടതി പൊലിസിനും ഡല്‍ഹി സര്‍ക്കാറിനും നിര്‍ദേശം നല്കി. കലാപമുണ്ടായ സാഹചര്യത്തില്‍ ഈ പ്രദേശത്തെ പരീക്ഷാ കേന്ദ്രങ്ങള്‍ മറ്റൊരിടത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഭീം പരമാനന്ദ് വിദ്യാ മന്ദിര്‍ സ്കൂള്‍ സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് രാജീവ് ശക്തേര് ഈ നിര്‍ദേശം നല്‍കിയത്.
യാതൊരു സുരക്ഷാ പ്രശ്നങ്ങളുമുണ്ടാകുന്നില്ലെന്നു ഉറപ്പുവരുത്തേണ്ടത് ഡല്‍ഹി സര്‍ക്കാരിന്റെയും പൊലിസിന്റെയും ബാധ്യതയാണെന്നും കോടതി ഓര്‍മിപ്പിച്ചു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ 86 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. വെള്ളിയും ശനിയും നടത്താനിരുന്ന പരീക്ഷ നേരത്തെ സി.ബി.എസ്.ഇ മാറ്റിവച്ചിരുന്നു.
എന്നാല്‍ തിങ്കളാഴ്ചയിലെ പരീക്ഷ നടത്താനാവുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്ന് സി.ബി.എസ്.ഇ അറിയിച്ചു. ഈ ഘട്ടത്തില്‍ കോടതി ഡല്‍ഹി സര്‍ക്കാറിനെയും പോലിസിനെയും കേസില്‍ കക്ഷി ചേര്‍ക്കുകയും സുരക്ഷ നല്കാന് നിര്‍ദേശം പുറപ്പെടുവിക്കുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."