റൈഡറില്‍ നിന്നും വീണ് യുവാവിന് ഗുരുതര പരുക്ക്
കായംകുളം: റൈഡറില്‍ നിന്നും വീണ് യുവാവിന് ഗുരുതര പരുക്ക്. കായംകുളത്ത് കാര്‍ഷിക മേളയോടനുബന്ധിച്ച് വിനോദത്തിനായി സ്ഥാപിച്ച റൈഡറില്‍ നിന്നും വീണ് പുത്തന്‍കണ്ടത്തില്‍ സിദ്ദിഖി (18) നാണ് ഗുരുതരമായി പരുക്കേറ്റത്.ഇന്നലെ രാത്രി 7.30 നോടെയായിരുന്നു അപകടം.
കൂട്ടുകാരുമൊത്ത് റൈഡറില്‍ കറങ്ങുന്നതിനിടെ സിദ്ദിഖിന് തലക്കറക്കം അനുഭവപ്പെട്ടു. റൈഡര്‍ നിര്‍ത്താനാവശ്യപ്പെട്ടെങ്കിലും നിര്‍ത്തിയില്ല. പിന്നീട് റൈഡറില്‍ നിന്നുംനിലത്തേക്കു തെറിച്ചുവീണ സിദ്ദിഖിന്റെ തലയില്‍ റൈഡറിന്റെ അടിഭാഗം ഇടിച്ചു.കണ്ടു നിന്നവരും മറ്റും ബഹളമുണ്ടാക്കിയതോടെയാണ് ജീവനക്കാര്‍ 'റൈഡര്‍ നിര്‍ത്തിയത്.തലക്കു പരുക്കേറ്റ സിദ്ദിഖിനെ താലൂക്കാശുപത്രിയിലും തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു.
കാര്‍ഷികമേള നടത്തുന്നത് ആവശ്യമായ സുരക്ഷിതത്വം ഇല്ലാതെയാണെന്നും മേള നിര്‍ത്തി വയ്ക്കണമെന്നും ആവശ്യപ്പെട്ട്‌നഗരസഭ സെക്രട്ടറി നോട്ടീസ് നല്‍കിയിരുന്നു.
എന്നാല്‍ ചെയര്‍മാന്‍ മേള നടത്തുന്നവര്‍ക്ക് കൂടുതല്‍ സമയം അനുവദിച്ചു.ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസംയൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മേളയിലേക്ക്മാര്‍ച്ച് നടത്തി. രാത്രിയോടെ 3 യൂത്ത് കോണ്‍നേതാക്കള്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയും കോണ്‍ഗ്രസ് ഓഫീസ്അടിച്ചു തകര്‍ക്കുകയും ചെയ്തു. ഡി.വൈ.എഫ്.പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
സംഭവത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് നഗരത്തില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു.മുന്‍പ് ചിറ്റാറില്‍ ഇത്തരം റൈഡറില്‍ നിന്നും തെറിച്ചു വീണ് രണ്ടു കുട്ടികള്‍ മരണമടഞ്ഞിരുന്നു.കറങ്ങിക്കൊണ്ടിരിക്കുമ്പോള്‍ തൊട്ടടുത്ത് ഇരുന്ന സുഹൃത്തിന് കൈ കൊടുത്തതാണ് അപകടത്തിന് കാരണമെന്ന് സംഘാടകര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."