HOME
DETAILS

ഓര്‍മകളുടെ ഓളപ്പരപ്പിലേക്ക്; ഐ.എന്‍.എസ് വിരാട് ഇന്ന് ഡീക്കമ്മിഷന്‍ ചെയ്യും

  
backup
March 06, 2017 | 5:44 AM

%e0%b4%93%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%93%e0%b4%b3%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b0%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2-2

കൊച്ചി: അഞ്ചരപതിറ്റാണ്ടിന്റെ അഭിമാനാര്‍ഹമായ സേവനത്തിന് ശേഷം നാവികപടക്കപ്പല്‍ക്കൂട്ടത്തില്‍ നിന്ന് വിടപറയുകയാണ് ഇന്ത്യന്‍ നാവികസേനയുടെ ഏറ്റവും പഴക്കമേറിയ വിമാനവാഹിനി യുദ്ധക്കപ്പല്‍ ഐ.എന്‍.എസ് വിരാട്. നാവികസേനാ ചരിത്രത്തില്‍ നിരവധി ദൗത്യങ്ങളില്‍ പങ്കാളിയായ സ്റ്റീം പ്രൊപ്പല്ലര്‍ ഉപയോഗിക്കുന്ന ലോകത്തെ ഏക വിമാനവാഹിനിക്കപ്പലായ വിരാട് ഇന്ന് ഡീക്കമ്മിഷന്‍ ചെയ്യും.

ins-viraat_650x400_61488775912

1959 നവംബര്‍ 18ന് ബ്രിട്ടീഷ് റോയല്‍ നാവികസേനയുടെ വിമാനവാഹിനി കപ്പലായ എച്ച്.എം.എസ്. ഹെംസ് എന്ന പേരിലാണ് വിരാട് കമ്മിഷന്‍ ചെയ്യപ്പെട്ടത്. 1984 വരെ റോയല്‍ നാവികസേനയുടെ ഭാഗമായിരുന്ന ഇതിനെ 1987 ലാണ് ഇന്ത്യ സ്വന്തമാക്കുന്നത്. അര്‍ജന്റീനക്കെതിരെ ബ്രിട്ടന്‍ നടത്തിയ 1982ലെ ഫോക്ക്‌ലാന്‍ഡ് യുദ്ധത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. ഇന്ത്യന്‍ നാവിക സേനയുടെ പക്കല്‍ എത്തിയശേഷം 1989ലെ ശ്രീലങ്കയിലെ സമാധാന ദൗത്യത്തിലും (ഓപറേഷന്‍ ജൂപ്പിറ്റര്‍), 1999ലെ കാര്‍ഗില്‍ യുദ്ധകാലത്ത് പാക്കിസ്ഥാന്‍ സൈനിക നീക്കങ്ങളെ തടയുന്നതിനായുള്ള ഓപ്പറേഷന്‍ വിജയിലും പങ്കാളിയായി. മൂന്നു പതിറ്റാണ്ടു നീണ്ട സേവനത്തില്‍ ഇതില്‍ നിന്നും യുദ്ധവിമാനങ്ങള്‍ 22,034 മണിക്കൂര്‍ പറന്നുയര്‍ന്നു.

ins2

27 വര്‍ഷം റോയല്‍ ബ്രിട്ടീഷ് നാവികസേനയില്‍ എച്ച്.എം.എസ് ഹെര്‍മിസ് എന്ന പേരിലും 1987 മെയ് 12 മുതല്‍ ഐ.എന്‍.എസ് വിരാട് എന്ന പേരില്‍ ഇന്ത്യന്‍ നാവിക സേനയുടേയും ഭാഗമായിരുന്നു. ലോകത്തിലെ ഏറ്റവും പഴക്കമേറിയ വിമാനവാഹിനികപ്പല്‍ ഗിന്നസ് റെക്കോര്‍ഡിലും ഇടം നേടി.

ins7

ഡീക്കമ്മീഷന്‍ ചെയ്ത ശേഷം വിരാടിനെ ഇന്ത്യയുടെ നാവിക ചരിത്രം പറയുന്ന മ്യൂസിയം ആക്കി മാറ്റുന്ന കാര്യം ആലോചനയിലുണ്ട്.

ins6



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ്; 143 അംഗ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ആർജെഡി

National
  •  2 months ago
No Image

ദുബൈയിലെ വാടക വിപണി സ്ഥിരതയിലേക്ക്; കരാര്‍ പുതുക്കുന്നതിന് മുമ്പ്  വാടകക്കാര്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

uae
  •  2 months ago
No Image

ദുബൈയില്‍ പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്‍: 23,000ത്തിലധികം പുതിയ ഹോട്ടല്‍ മുറികള്‍ നിര്‍മ്മാണത്തില്‍

uae
  •  2 months ago
No Image

വിമാനം റൺവേയിൽ നിന്ന് തെന്നിമാറി കടലിലേക്ക് പതിച്ചു; രണ്ടു പേർക്ക് ദാരുണാന്ത്യം

uae
  •  2 months ago
No Image

കേരളത്തിൽ ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലേർട്ട്

Kerala
  •  2 months ago
No Image

പാരീസിലെ ലോക പ്രശസ്തമായ ലൂവ്ര് മ്യൂസിയത്തിൽ മോഷണം; നെപ്പോളിയന്റെ വജ്രാഭരണങ്ങൾ മോഷണം പോയി

International
  •  2 months ago
No Image

വേണ്ടത് വെറും രണ്ട് റൺസ്; ഓസ്ട്രേലിയ കീഴടക്കി ചരിത്രം സൃഷ്ടിക്കാനൊരുങ്ങി രോഹിത്

Cricket
  •  2 months ago
No Image

കെപി മാർട്ട് സൂപ്പർമാർക്കറ്റ് പതിനാലാമത് ഔട്ട്ലൈറ്റ് ഷാർജയിൽ പ്രവര്‍ത്തനമാരംഭിച്ചു

uae
  •  2 months ago
No Image

എല്ലാ പൊതുപാർക്കുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങി കുവൈത്ത്; നീക്കം പൊതുമുതൽ സംരക്ഷണത്തിന്

Kuwait
  •  2 months ago
No Image

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വർധനവിന് ഒരുങ്ങി സർക്കാർ; 200 രൂപ കൂട്ടാൻ സാധ്യത

Kerala
  •  2 months ago