HOME
DETAILS

പൊതുപരീക്ഷ ഇന്നുമുതല്‍; ഹാള്‍ടിക്കറ്റില്ല; പഠിക്കാന്‍ പുസ്തകവുമില്ല!

  
backup
March 02, 2020 | 5:28 AM

%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%ae%e0%b5%81%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d
 
 
 
 
ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ വിദ്യാര്‍ഥികള്‍ ഇന്നു പരീക്ഷാഹാളിലേക്കു പ്രവേശിക്കുകയാണ്. അവര്‍ക്ക് സി.ബി.എസ്.ഇ പത്ത്, 12 ക്ലാസുകളിലെ പരീക്ഷ ആരംഭിക്കുന്നത് ഇന്നാണ്. എന്നാല്‍, സംഘ്പരിവാര്‍ നേതൃത്വത്തില്‍ നടന്ന വംശഹത്യ കാരണം പഠിക്കാന്‍ സമയം കിട്ടിയില്ലെന്നു മാത്രമല്ല, പുസ്തകങ്ങളുമില്ല. അവയെല്ലാം നശിച്ചു. സ്‌കൂളുകളില്‍നിന്നു നല്‍കിയ ഹാള്‍ടിക്കറ്റും നഷ്ടപ്പെട്ടെന്നു വിദ്യാര്‍ഥികള്‍ പറയുന്നു.
ഇന്നു പരീക്ഷയെഴുതേണ്ട വിദ്യാര്‍ഥികളില്‍ അധികുപേരും ഇപ്പോള്‍ താമസിക്കുന്നത് സ്വന്തം വീടുകളിലല്ല. ആക്രമണം കാരണം അവര്‍ക്കു വീടൊഴിയേണ്ടിവന്നിട്ടുണ്ട്. പുസ്തകങ്ങളും മറ്റും നശിപ്പിക്കപ്പെടുകയും ചെയ്തു. ജീവിതം സാധാരണഗതിയിലായിട്ടുമില്ല. അതിനാല്‍, തങ്ങള്‍ക്കു പരീക്ഷയ്‌ക്കൊരുങ്ങാന്‍ സാധിച്ചിട്ടില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് പരീക്ഷ മുന്‍നിശ്ചയപ്രകാരംതന്നെ നടക്കുമെന്നു സി.ബി.എസ്.ഇ അറിയിച്ചിരുന്നത്. എന്നാല്‍, സ്‌കൂളുകള്‍ മാര്‍ച്ച് ഏഴുവരെ പ്രവര്‍ത്തിക്കില്ല.
എന്നാല്‍, ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നാണ് സി.ബി.എസ്.ഇ വ്യക്തമാക്കുന്നത്. അതുപോലും സാധ്യമായ അവസ്ഥയിലല്ല തങ്ങളുള്ളതെന്നാണ് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പ്രതികരണം. അതിനാല്‍തന്നെ, വിദ്യാര്‍ഥികളില്‍ പലരും പരീക്ഷയ്‌ക്കെത്തില്ലെന്നാണ് വിവരം.
 
 
 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തിൽ 75 വർഷം പഴക്കമുള്ള ടാങ്ക് പൊളിക്കൽ കഠിനം; 21 കോടി ചെലവഴിച്ച് നിർമ്മിച്ച ജലസംഭരണി ഉദ്ഘാടനത്തിന് മുമ്പ് തകർന്നു വീണു

National
  •  a day ago
No Image

ഡേറ്റിംഗ് ആപ്പ് വഴി ഹണിട്രാപ്പ്: സർക്കാർ ഉദ്യോഗസ്ഥനെ മർദിച്ച് പണം കവർന്ന രണ്ടുപേർ പിടിയിൽ

Kerala
  •  a day ago
No Image

ദുബൈയിലെ സ്വർണ്ണവില റെക്കോർഡ് ഉയരത്തിൽ; മൂന്നാഴ്ചക്കിടെ ഗ്രാമിന് കൂടിയത് 50 ദിർഹം

uae
  •  a day ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: എ. പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ; ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ഒരു കേസിൽ ജാമ്യം

Kerala
  •  a day ago
No Image

35,000 ​ഗാഡ്ജെറ്റുകളും മൂവായിരം പാസ്പോർട്ടുകളും; ദുബൈയിലെ ടാക്സികളിൽ യാത്രക്കാർ മറന്നുപോയ വസ്തുക്കളുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ട് ആർടിഎ

uae
  •  a day ago
No Image

ലോകകപ്പിൽ ഓസ്‌ട്രേലിയൻ കൊടുങ്കാറ്റ്; ചരിത്രം സൃഷ്ടിച്ച് 18കാരൻ

Cricket
  •  a day ago
No Image

ജസ്രയില്‍ ബഹ്‌റൈനിന്റെ ഏറ്റവും വലിയ വൈദ്യുതി ട്രാന്‍സ്ഫര്‍ സ്റ്റേഷന്‍ ഉദ്ഘാടനം

bahrain
  •  a day ago
No Image

കോഴിക്കോട് ബൈക്ക് യാത്രികനെ തടഞ്ഞുനിർത്തി ഒൻപത് ലക്ഷം രൂപ കവർന്നു; പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  a day ago
No Image

'ബോർഡ് ഓഫ് പീസിൽ' യുഎഇയും അം​ഗമാകും; ട്രംപിന്റെ ക്ഷണം സ്വീകരിച്ച് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  a day ago
No Image

ദീപകിന്റെ മരണം: സോഷ്യൽ മീഡിയ ദുരുപയോഗത്തിനും വർഗീയ മുതലെടുപ്പിനുമെതിരെ ജാഗ്രത വേണം - എസ്കെഎസ്എസ്എഫ്

latest
  •  a day ago