HOME
DETAILS

പൗരത്വ പ്രക്ഷോഭ കാലത്തെ ആര്‍.എസ്.എസ് വായന

  
backup
March 03 2020 | 00:03 AM

rss-and-caa

 

 


പൗരത്വ പ്രക്ഷോഭങ്ങളുടെ കാലത്താണ് മാധ്യമവല്‍കൃത സമൂഹങ്ങളില്‍ ആര്‍.എസ്.എസ് കൂടുതല്‍ വായിക്കപ്പെടാന്‍ തുടങ്ങിയത്. സംഘ്പരിവാര്‍ ശക്തികളുടെ ആശയദാരിദ്ര്യവും പ്രതിരോധ പരാജയവും അന്തര്‍ദേശീയ മാധ്യമങ്ങളടക്കം പ്രത്യേകം എടുത്തു കാണിക്കുന്നതായിരുന്നു രാജ്യത്തുടനീളം നടക്കുന്ന പ്രക്ഷോഭങ്ങള്‍. അന്താരാഷ്ട്ര ന്യൂസ് ശൃംഖല ഇന്ത്യയെ ലോകത്തിനു പരിചയപ്പെടുത്തി കൊടുക്കുന്നതോടൊപ്പം ഹിന്ദുത്വര്‍ രാജ്യത്തിന്റെ ആത്മാവിന് ഏല്‍പ്പിച്ചുകൊണ്ടിരിക്കുന്ന മുറിപ്പാടുകളും സജീവമായി ചര്‍ച്ച ചെയ്തു. അത്രമേല്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളും ഒരു വിഭാഗത്തെ മാത്രം ലക്ഷീകരിച്ചുള്ള അക്രമങ്ങളുമാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്.


സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ ഉണ്ടായ എല്ലാ വര്‍ഗീയ കലാപങ്ങളും ആസൂത്രണം ചെയ്തത് ആര്‍.എസ്.എസ് തന്നെയായിരുന്നു. ജബല്‍പൂര്‍, ഗോദ്ര, ഗുജറാത്തിലെ മുസ്‌ലിം വംശഹത്യ തുടങ്ങിയ കലാപങ്ങളുടെ നാള്‍വഴികള്‍ പരിശോധിച്ചാല്‍ ആര്‍.എസ്.എസിന്റെ കൃത്യമായ അജന്‍ഡ വംശീയ ഉന്മൂലനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതായി കാണാം. ഗാന്ധി വധം, ബാബരി മസ്ജിദ് ധ്വംസനം, പൗരത്വ നിയമ ഭേദഗതി തുടങ്ങിയവ ആര്‍.എസ്.എസ് നടപ്പാക്കിയ രഹസ്യ അജന്‍ഡകളില്‍ ചിലതു മാത്രമാണ്. രണ്ടു തവണ ഇന്ത്യയില്‍ നിരോധിക്കപ്പെട്ട ആര്‍.എസ്.എസിന്റെ കൈകളില്‍ അധികാരം എത്തിപ്പെട്ടത് ഇന്ത്യന്‍ ജനാധിപത്യത്തിനു സംഭവിച്ച കേവലം അബദ്ധം മാത്രമല്ല, ഇന്ത്യന്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ താല്‍പര്യങ്ങളുടെയും അധികാര മോഹങ്ങളുടെയും അനന്തരഫലം കൂടിയാണ്. അതായത്, രാഷ്ട്രത്തിന്റെ പാരമ്പര്യ ബോധത്തെ കുറിച്ചുള്ള വീക്ഷണദാരിദ്ര്യം ആര്‍.എസ്.എസ് എന്ന ഭീകര പ്രസ്ഥാനത്തിന് ഇടം ഒരുക്കിക്കൊടുക്കുകയായിരുന്നു.


ഡല്‍ഹി വംശഹത്യയില്‍ ഇതുവരെ 47 പേര്‍ മരണമടഞ്ഞു. നാനൂറിലധികം മുസ്‌ലിം വീടുകള്‍, കച്ചവട സ്ഥാപനങ്ങള്‍, ഉന്തുവണ്ടികള്‍ എന്നിവ തകര്‍ക്കപ്പെട്ടു. പുറത്തുനിന്ന് വന്ന ഹിന്ദുത്വ ഭീകരര്‍ക്ക് മുസ്‌ലിം വീടുകള്‍ തിരിച്ചറിയാന്‍, ഹൈന്ദവ വീടുകള്‍ക്കു മുകളില്‍ കാവിക്കൊടി വരെ ഉയര്‍ത്തിയിരുന്നു. പറഞ്ഞുവരുന്നത്, തികച്ചും ആസൂത്രിതമായ വംശഹത്യ തന്നെയായിരുന്നു ഇത്. യഥാര്‍ഥ ഹിന്ദുക്കള്‍ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ സംരക്ഷകരും സഹായികളുമായി നിലയുറപ്പിച്ചപ്പോള്‍ സംഘ്പരിവാറുകാര്‍ക്കു കീഴടങ്ങേണ്ടിവന്നു എന്നതാണു സത്യം. സാര്‍വദേശീയമായി ആര്‍.എസ്.എസിന്റെ ഭീകരപ്രവര്‍ത്തനങ്ങള്‍ ഇതോടെ വായിക്കപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആര്‍.എസ്.എസിനെതിരായ പ്രതിഷേധ കൂട്ടായ്മകള്‍ രൂപപ്പെടുകയും ചെയ്തു.


ഐക്യരാഷ്ട്രസഭ, തുര്‍ക്കി, 57 അംഗ മുസ്‌ലിം രാഷ്ട്ര കൂട്ടായ്മ എന്നിവ ഇന്ത്യയില്‍ നടക്കുന്ന ന്യൂനപക്ഷ ഉന്മൂലനത്തിനെതിരായി രംഗത്തുവന്നു. ഡല്‍ഹിയില്‍ തകര്‍ക്കപ്പെട്ട നാലു മുസ്‌ലിം പള്ളികള്‍ ഹിന്ദുത്വ ഭീകരത എന്താണു ലക്ഷ്യമാക്കുന്നതെന്നു വ്യക്തമാക്കി. രാജ്യത്തിന്റെ പ്രധാനമന്ത്രി ദിവസങ്ങളോളം മൗനിയായി. ആഭ്യന്തരമന്ത്രി എരിതീയില്‍ എണ്ണ ഒഴിച്ചുകൊണ്ടേയിരുന്നു. ഇന്ത്യന്‍ ജുഡിഷ്യറി വിറങ്ങലിച്ചുനിന്നു. കലാപം ആഹ്വാനം ചെയ്ത ബി.ജെ.പി നേതാക്കള്‍ക്കെതിരേ കേസെടുക്കാന്‍ ഉത്തരവിട്ട ജസ്റ്റിസ് മുരളീധറിനെ അര്‍ധരാത്രി സ്ഥലംമാറ്റി. ഡല്‍ഹി ഹൈക്കോടതി ബെഞ്ചില്‍ പിറ്റേദിവസം കേസ് പരിഗണനയ്ക്കു വന്നപ്പോള്‍ നാലാഴ്ച സമയം സര്‍ക്കാരിനു നീട്ടിനല്‍കി. ഇങ്ങനെ പോകുന്നു ന്യൂനപക്ഷ വിരുദ്ധതയുടെ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് കാഴചകള്‍. ജസ്റ്റിസ് ലോയ ന്യായാധിപ സമൂഹങ്ങളില്‍ ഭയം ജനിപ്പിക്കുന്ന ഓര്‍മകളാണെന്നു വേണം കരുതാന്‍. ഡല്‍ഹി കത്തുമ്പോള്‍ ഹരജിയുമായി ചെന്നവരോട് നാലാഴ്ച കഴിഞ്ഞ് വരൂ എന്ന് ഉത്തരവിറക്കിയ ജുഡിഷ്യറിയുടെ അടുത്ത നീക്കം എന്താണെന്നു വ്യക്തമാണ്.


പ്രക്ഷോഭകാലത്ത് ഭരണഘടനയുടെ ആമുഖം രാജ്യത്തിന്റെ തെരുവീഥികളില്‍ നിരന്തരം വായിക്കപ്പെട്ടെങ്കിലും പിന്നോട്ടില്ലെന്ന നയമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. സാമ്പത്തിക രംഗത്തും ഉല്‍പാദന മേഖലയിലും മറ്റും ഏറെ പിന്നാക്കം നില്‍ക്കുന്ന രാജ്യത്ത് പൗരത്വനിയമ ഭേദഗതിയിലൂടെ വിഷയത്തിന്റെ മര്‍മം തിരിച്ചുവിടാമെന്നു കരുതിയ ബി.ജെ.പി സര്‍ക്കാരിനു തെറ്റു സംഭവിച്ചു. സമ്പദ്ഘടനയെ ശക്തിപ്പെടുത്താന്‍ പോലും സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. തൊഴില്‍രംഗം അര നൂറ്റാണ്ടിനിടയില്‍ ഏറ്റവും കുറഞ്ഞ അവസരമാണ് രേഖപ്പെടുത്തിയത്. ഇന്ത്യ നിക്ഷേപസൗഹൃദ രാഷ്ട്രമാണെന്ന് അവകാശപ്പെടാന്‍ കഴിയാത്തത്രയും താഴോട്ട് സാമ്പത്തികരംഗം കൂപ്പുകുത്തി. ജനങ്ങളുടെ വാങ്ങല്‍ശേഷി നാള്‍ക്കുനാള്‍ പിറകോട്ടുപോയി. മാര്‍ക്കറ്റുകളിലെ പണമൊഴുക്ക് നിശ്ചലമായി. ചെറുകിട കച്ചവടങ്ങളും വ്യവസായങ്ങളും സ്തംഭിച്ചു. ഇനി രാഷ്ട്രം അതിവേഗം പട്ടിണിപ്പാവങ്ങളുടെ രാജ്യമായി മാറുമെന്നതില്‍ സംശയമേതുമില്ല.


ബ്രാഹ്മണിക്കല്‍ ഹിന്ദുത്വം ഭരണഘടനാ സ്ഥാപനങ്ങള്‍ വരെ കൈയടക്കി വച്ചിരിക്കുന്ന ഒരു ഗുരുതര സ്ഥിതിവിശേഷമാണ് രാജ്യത്തുള്ളത്. അതിനിടെ കേരളത്തെ കുറിച്ചും മറിച്ചൊരു വിചാരം സാധ്യമാക്കേണ്ടതുണ്ട്. സംസ്ഥാനത്തും നിരവധി ആര്‍.എസ്.എസ് ശാഖകളുണ്ട്. അവരുടെ വോട്ടുബാങ്ക് ഓരോ തെരഞ്ഞെടുപ്പിലും കൂടിവരികയാണ്. കേരളത്തിലെ ജനാധിപത്യ മതേതര ശക്തികള്‍ ആര്‍.എസ്.എസിനെതിരേ കൂടുതല്‍ പ്രായോഗിക സമീപനങ്ങള്‍ സ്വീകരിച്ച് അവരെ അകറ്റിനിര്‍ത്താന്‍ ഇനിയെങ്കിലും തയാറാകണം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയമാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ അപചയങ്ങളും മതേതര പ്രസ്ഥാനങ്ങളുടെ ഒഴിഞ്ഞുമാറലും അപകടകരമായ രാഷ്ട്രീയ സാഹചര്യം വിളിച്ചുവരുത്തും. ജയിച്ചുകയറുക എന്ന മിനിമം പരിപാടിക്കുവേണ്ടി അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം കേരളത്തിലും പ്രകടമാണ്. ആര്‍.എസ്.എസ് ഉള്‍പ്പെടെയുള്ള തീവ്രവാദ വിഭാഗങ്ങളോട് കേരള മതേതര മനസ് പുലര്‍ത്തിയിരുന്ന അകല്‍ച്ച കുറച്ചുകൊണ്ടുവരുന്ന സമീപനങ്ങള്‍ വലിയ അപകടങ്ങള്‍ വിളിച്ചുവരുത്തുക തന്നെ ചെയ്യും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയിൽ

Kerala
  •  15 days ago
No Image

തിരുവനന്തപുരം; വർക്ക് സൈറ്റിൽ നിന്ന് ടൺ കണക്കിന് ഇരുമ്പ് കമ്പിയും നിർമാണ സാമഗ്രികളും മോഷ്ടിച്ച പ്രതികൾ പിടിയിൽ

Kerala
  •  15 days ago
No Image

ഉത്തർപ്രദേശിൽ ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വീഡിയോ വൈറലായി പക്ഷേ പണി പാളി

National
  •  15 days ago
No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  15 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  15 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  15 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  15 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  15 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  15 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  15 days ago