HOME
DETAILS
MAL
ഭവനരഹിതരായി കണ്ടെത്തിയത് ഒരു ലക്ഷം പേരെ; പിന്നെയെങ്ങനെ രണ്ടുലക്ഷം വീടുകള്‍ നല്കി: ഉമ്മന്‍ചാണ്ടി
backup
March 03 2020 | 04:03 AM
തിരുവനന്തപുരം: സംസ്ഥാനത്ത് ഭവനരഹിതരായി സര്‍ക്കാര്‍ സര്‍വേ നടത്തി കണ്ടെത്തിയത് 1,00,618 പേരാണെന്നു സമ്മതിക്കുമ്പോള്‍ എങ്ങനെയാണ് 2,14,000 പേര്‍ക്ക് വീടുവച്ചു നല്‍കിയതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പാതിവഴിയില്നിന്നുപോയതില് 51,831 വീടുകളുടെ നിര്‍മാണം കൂടി പൂര്‍ത്തിയാക്കിയെന്ന് പറയുമ്പോഴും അവകാശപ്പെടുന്ന കണക്കിലേക്ക് എത്തുന്നില്ലെന്നും ഇല്ലാത്ത അവകാശവാദങ്ങള്‍ പറയുകയും നേരത്തെ ചെയ്ത കാര്യങ്ങള്‍ ഇടിച്ചുകാണിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വീടിന് അര്‍ഹരെന്ന് ഈ സര്‍ക്കാര്‍ കണ്ടെത്തിയ മുഴുവന്‍ പേര്‍ക്കും വീടുവച്ചു നല്‍കുകയും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുള്ള വീടുകളുടെ പണി പൂര്‍ത്തിയാക്കുകയും ചെയ്താലും സര്‍ക്കാര്‍ പറയുന്ന രണ്ടുലക്ഷമെന്ന കണക്കിലേക്ക് എത്തില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."