വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി: ശില്‍പശാല സംഘടിപ്പിച്ചു
തിരുവനന്തപുരം: കാട്ടാക്കട മണ്ഡലത്തിലെ ജലക്ഷാമ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമായി വിഭാവനം ചെയ്യുന്ന ജലസമൃദ്ധി പദ്ധതിയുടെ അന്തിമ രൂപ രേഖ തയ്യാറാക്കുന്നതിന് ഏകദിന ശില്‍പശാല നടത്തി.
സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് ബ്ലോക്ക് ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ പഞ്ചായത്ത് അസോസിയേഷന്‍ ഹാളില്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ ഓരോ വാര്‍ഡിലും ഏറ്റെടുക്കേണ്ട പ്രവൃത്തികളുടെ അന്തിമരൂപരേഖ തയ്യാറാക്കി. ജലവിഭവ വകുപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു മുഖ്യപ്രഭാഷണം നടത്തി.
ഐ.ബി. സതീഷ് എം.എല്‍.എ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ എസ്. വെങ്കടേസപതി, ജലസമൃദ്ധി സന്ദേശം അവതരിപ്പിച്ചു. ചടങ്ങില്‍ ഭൂവിനിയോഗ കമ്മിഷണര്‍ എ. നിസാമുദീന്‍, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എല്‍. അനിത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എസ്. ചന്ദ്രന്‍ നായര്‍, എല്‍. വിജയരാജ്, മല്ലികാ വിജയന്‍, എസ്. അജിത, മായ പി.എസ് തുടങ്ങിയവരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."