കബനി മലിനമാകുന്നു; നടപടിയെടുക്കാതെ പനമരം പഞ്ചായത്ത്
പനമരം: നൂറുകണക്കിന് കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കബനി പുഴ മലിനമാകുന്നത് തടയാന്‍ നടപടിയെടുക്കാതെ അധികൃതര്‍. നിലവില്‍ പനമരം ടൗണിലെ ഹോട്ടലുകളിലേയും മറ്റു വ്യാപാര സ്ഥാപനങ്ങളിലേക്കും മലിനജലം ഓടയിലൂടെ പുഴയിലേക്കാണ് ഒഴുകുന്നത്. പനമരം പാലത്തിനടുത്ത് പഴയ പൊലിസ് സ്റ്റേഷന്‍ പരിസരം പുതിയ കെട്ടിട നിര്‍മാണത്തിനായി മണ്ണിട്ട് നികത്തിയതോടെ ഓടയിലെ ഒഴുക്കും നിലച്ച് മലിന ജലം കെട്ടിക്കിടക്കുകയാണ്.
ഇത് പകര്‍ച്ച വ്യാധികള്‍ പടരാന്‍ കാരണമാകുമോയെന്ന ആശങ്കയും വര്‍ധിച്ചിരിക്കുകയാണ്. കാവടം, നെല്ലിയമ്പം, കേണിച്ചിറ, നെയ്കുപ്പ തുടങ്ങി പനമരം പഞ്ചായത്തിലുള്‍പ്പെട്ട നിരവധി പ്രദേശങ്ങളിലേക്ക് ജലനിധി പദ്ധതിയില്‍ കുടിവെള്ളം നല്‍കുന്നത്.
എന്നാല്‍ പുഴയിലേക്ക് മലിന ജലമൊഴുക്കുന്നതിനെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ ഇതുവരെ പഞ്ചായത്ത് അധികൃതര്‍ക്കായിട്ടില്ല. മലിനജലം ഫില്‍ട്ടര്‍ ചെയ്ത പുഴയിലേക്ക് ഒഴുക്കാന്‍ സംവിധാനമൊരുക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ പ്രഖ്യാപനം നടത്തിയെങ്കിലും യാതൊരു തുടര്‍ നടപടികളുമുണ്ടായിട്ടില്ല.
വേനല്‍ കടുത്ത് ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോഴും പഞ്ചായത്ത് അനങ്ങാപ്പാറ നയം തുടരുകയാണെന്ന ആക്ഷേപം ശക്തമാണ്. പുഴ മലിനമാക്കുന്നത് തടയാന്‍ അടിയന്തര നടപടിയുണ്ടാകണമെന്നാവശ്യവും ശക്തമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."