HOME
DETAILS

വിദ്യാര്‍ഥിനികള്‍ പീഡനത്തിനിരയായ സംഭവം; മുഴുവന്‍ പ്രതികളും അറസ്റ്റില്‍

  
backup
March 07 2017 | 18:03 PM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%80%e0%b4%a1%e0%b4%a8%e0%b4%a4

കല്‍പ്പറ്റ: വയനാട്ടിലെ ഒരു അനാഥാലയത്തിലെ അന്തേവാസികളായ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായ സംഭവത്തില്‍ ആറു പ്രതികള്‍ പിടിയില്‍. ഇവര്‍ക്കെതിരേ 11 കേസുകളാണ് വിവിധ വകുപ്പുകളിലായി ചുമത്തിയിട്ടുള്ളത്. അനാഥാലയത്തിന് സമീപത്തെ കച്ചവടക്കാരായ രണ്ടുപേരും ഇവരുടെ സുഹൃത്തുക്കളായ നാലുപേരുമാണ് ഇതുമായി ബന്ധപ്പെട്ട് പിടിയിലായത്.
ഇവരുടെ അറസ്റ്റ് പൊലിസ് രേഖപ്പെടുത്തി. പൊലിസ് നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ കുട്ടികള്‍ പ്രതികളെ തിരിച്ചറിഞ്ഞിരുന്നു. കുട്ടികളുടെ രഹസ്യ മൊഴി മജിസ്‌ട്രേറ്റും രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, പ്രതികളെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്ന് കല്‍പ്പറ്റ ഡിവൈ.എസ്.പി മുഹമ്മദ് ഷാഫി പറഞ്ഞു.
സ്‌കൂളിന് സമീപത്തെ കടകളിലൊന്നിലേക്ക് കുട്ടികളിലൊരാള്‍ കയറിപ്പോകുന്നത് കണ്ടതില്‍ അസ്വഭാവികത തോന്നിയ അനാഥാലയം ജീവനക്കാരന്‍ ഇത് അഡ്മിനിസ്‌ട്രേറ്ററെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അനാഥാലയം അധികൃതര്‍ കുട്ടികളോട് വിവരം തിരക്കിയപ്പോഴാണ് ഇവര്‍ പീഡനത്തിനിരയായ വിവരം പുറത്തറിയുന്നത്. ഇതേ തുടര്‍ന്ന് അഡ്മിനിസ്‌ട്രേറ്റര്‍ കല്‍പ്പറ്റ പൊലിസിലും സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സി.ഡബ്ല്യു.സിക്കും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കൗണ്‍സിലിനും പരാതി നല്‍കി.
പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രദേശവാസികളായ ആറുപേരെ കസ്റ്റഡിയിലെടുത്തത്. സ്‌കൂള്‍ വിട്ട് മടങ്ങി പോകുന്ന വിദ്യാര്‍ഥിനികളെ സമീപത്തെ കട ഉടമസ്ഥനായ പ്രതിയും മറ്റ് പ്രതികളും ചേര്‍ന്ന് മിഠായി, മധുര പലഹാരങ്ങള്‍ എന്നിവ നല്‍കി പിന്‍വശത്തുള്ള താല്‍കാലികമായി നിര്‍മിച്ച ഷെഡിലെത്തിച്ച് മൊബൈലിലെ അശ്ലീല ചിത്രങ്ങള്‍ കാണിച്ചിരുന്നു. ഇവര്‍ കുട്ടികളെ 2016 ഡിസംബര്‍ മുതല്‍ പല തവണ പീഡിപ്പിക്കുകയായിരുന്നുവെന്നും പൊലിസ് പറഞ്ഞു.
സ്‌കൂള്‍ അധികാരികളില്‍ നിന്നു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം കുട്ടികളെ കൗണ്‍സലിങിനടക്കം വിധേയരാക്കി ശാസ്ത്രീയമായി നടത്തിയ ചോദ്യം ചെയ്യലിലാണ് കേസിന്റെ ചുരുളഴിക്കാന്‍ പൊലിസിന് സാധിച്ചത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡോളറിനെ തഴയാന്‍ നോക്കണ്ട, തഴഞ്ഞാല്‍ 'മുട്ടന്‍ പണി' തരുമെന്ന് ഇന്ത്യയുള്‍പെടെ രാജ്യങ്ങള്‍ക്ക് ട്രംപിന്റെ മുന്നറിയിപ്പ്

International
  •  14 days ago
No Image

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ സോഷ്യല്‍ ഓഡിറ്റിങ് സൊസൈറ്റി പരിശോധന നടത്തുമെന്ന് സര്‍ക്കാര്‍

Kerala
  •  14 days ago
No Image

ഫിന്‍ജാല്‍; ചെന്നൈയില്‍ നാലു മരണം

Weather
  •  14 days ago
No Image

UAE Weather Updates: ഇന്ന് മഴ പ്രതീക്ഷിക്കുന്നു; കടല്‍ പ്രക്ഷുബ്ധമാകുമെന്ന് മുന്നറിയിപ്പ് 

uae
  •  14 days ago
No Image

കൊച്ചിയിലെ തീപിടിത്തം: ഗോഡൗണ്‍ പ്രവര്‍ത്തിച്ചത് അഗ്നിരക്ഷാ നിയന്ത്രണ മാര്‍ഗങ്ങളില്ലാതെ

Kerala
  •  14 days ago
No Image

കൊച്ചിയില്‍ വന്‍ തീപിടിത്തം: കടകളും വാഹനങ്ങളും കത്തിനശിച്ചു

Kerala
  •  14 days ago
No Image

ഇന്ന് ലോക എയ്ഡ്സ് ദിനം: എച്ച്.ഐ.വി ബാധിതർക്ക് സർക്കാർ നൽകാനുള്ളത് ഒമ്പത് കോടി

Kerala
  •  14 days ago
No Image

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയിൽ

Kerala
  •  15 days ago
No Image

തിരുവനന്തപുരം; വർക്ക് സൈറ്റിൽ നിന്ന് ടൺ കണക്കിന് ഇരുമ്പ് കമ്പിയും നിർമാണ സാമഗ്രികളും മോഷ്ടിച്ച പ്രതികൾ പിടിയിൽ

Kerala
  •  15 days ago
No Image

ഉത്തർപ്രദേശിൽ ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വീഡിയോ വൈറലായി പക്ഷേ പണി പാളി

National
  •  15 days ago