HOME
DETAILS
MAL
സഊദിയില്‍ കൊവിഡ് ബാധിതര്‍ 19 ആയി
backup
March 10 2020 | 05:03 AM
ജിദ്ദ: രാജ്യത്ത് പുതിയ നാല് കൊവിഡ് ബാധ കൂടി കണ്ടെത്തിയതായി അധികൃതര്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 19 ആയി. ഒരു സഊദി പൗരനും രണ്ടു ബഹ്റൈന്‍ പൗരന്മാര്ക്കും ഒരു അമേരിക്കന്‍ പൗരനുമാണ് വൈറസ് സ്ഥിരീകരിച്ചത്.
അതിനിടെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് നിന്നും ഒന്‍പത് രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. യു.എ.ഇ, കുവൈറ്റ്, ബഹ്റൈന്‍, ലബ്നാന്‍, സിറിയ, ഈജിപ്റ്റ്, ഇറാഖ്, ഇറ്റലി, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."