11 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ജനിച്ച കുഞ്ഞ് വെള്ളക്കെട്ടില്‍ വീണു മരിച്ചു
കുമരകം: ദമ്പതികളുടെ 11 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ജനിച്ച കുഞ്ഞ് പാടത്തെ വെള്ളക്കെട്ടില്‍ വീണു മരിച്ചു. കുമരകം ഇടവട്ടം പാടശേഖരത്തിലെ തുരുത്തില് താമസിക്കുന്ന ഇത്തിത്തറ പ്രഭാഷ്-സവിത ദമ്പതിമാരുടെ ഏകമകള്‍ പ്രതീക്ഷ(ഒന്നര)യാണ് മരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. പാടശേഖരത്തിനു നടുവിലെ തുരുത്തില് ആണ് ഇവര്‍ താമസിക്കുന്നത്. മത്സ്യത്തൊഴിലാളിയായ പ്രഭാഷും കര്‍ഷക തൊഴിലാളിയായ സവിതയും വീട്ടില്‍ ഉണ്ടായിരുന്നു. പ്രതീഷ നടന്ന് അയല്പക്കത്തെ വീട്ടില്‍ പോവാറുണ്ടായിരുന്നു. കുട്ടി അവിടെയുണ്ടെന്നാണ് അവര്‍ കരുതിയത്. എന്നാല്‍ അന്വേഷിച്ചപ്പോള്‍ അവിടെയില്ലെന്ന് മനസിലായി.
തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വൈകുന്നേരം 5.30-ന് വീടിന് മുന്‍വശത്തുള്ള പാടത്തെ വെള്ളത്തില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ കുമരകം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."