HOME
DETAILS
MAL
ട്രെയിന്‍ സ്ഫോടനം പരിശീലനം മാത്രം; ഐ.എസ് പദ്ധതിയിട്ടത് വന്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്
backup
March 08 2017 | 07:03 AM
ഇന്‍ഡോര്‍: മധ്യപ്രദേശില്‍ ഇന്നലെ നടന്ന ട്രെയിന്‍ സ്ഫോടനം ഐഎസിന്റെ പരീക്ഷണം മാത്രമാണെന്ന് റിപ്പോര്‍ട്ട്. ഇതിന് പിന്നാലെ വന്‍ ആക്രമണമാണ് ഇവര്‍ പദ്ധതിയിട്ടിരുന്നതെന്നും രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് എന്‍.ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു.
ഇന്നലെ നടന്ന ഏറ്റുമുട്ടലില്‍ താക്കൂര്ഗന്ജിലെ ഒരു വീട്ടില്‍ നിന്ന് സംഘത്തില്‍ പെട്ട സെയ്ഫുള്ള എന്ന ആളെ പൊലിസ് വധിച്ചിരുന്നു. ഭോപ്പാല്‍ - ഇന്ത്യന്‍ പാസഞ്ചര്‍ ട്രെയിനിലുണ്ടായ സ്ഫോടനം ഐ.എസ് ഇന്ത്യയില്‍ നടത്തുന്ന ആദ്യ ആക്രമണമാണെന്നാണ് സൂചന. സംഭവത്തില്‍ അഞ്ച് പേരെ പൊലിസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഐഎസ് പതാക, ആട്ടോമാറ്റിക്ക് തോക്കുകള്‍, വെടിയുണ്ടകള്‍, കത്തി, സ്ഫോടക വസ്തുക്കള്‍ എന്നിവ മരിച്ചയാളുടെ പക്കല്‍ നിന്നും കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."