കൊച്ചി-സേലം വാതക ഗ്യാസ് പൈപ്പ് ലൈന്‍: സ്ഥാപിക്കല്‍ പ്രവൃത്തി പുരോഗമിക്കുന്നു
ആലത്തൂര്‍: കൊച്ചി-സേലം വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ പുരോഗമിക്കുന്നു. കാവശ്ശേരി പരയ്ക്കാട്ട് ക്ഷേത്ര വളവിന്നടുത്തുള്ള പാടത്താണ് ഇപ്പോള്‍ പ്രവൃത്തി നടക്കുന്നത്. പാടത്ത് കൊച്ചി കരൂര്‍ പെട്രോള്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ച അതേ സ്ഥലത്ത് കൂടെ തന്നെയാണ് എല്‍.പി.ജി പൈപ്പ് ലൈനും രണ്ട് മീറ്റര്‍ താഴ്ച്ചയില്‍ സ്ഥാപിക്കുന്നത്. ആലത്തൂര്‍-വാഴക്കോട് സംസ്ഥാനപാതയില്‍ പരയ്ക്കാട്ട് ക്ഷേത്രവളവില്‍ തുരന്നാണ് ലൈന്‍ സ്ഥാപിക്കുന്നത്.
എറണാകുളത്തെ കൊച്ചി-സേലം പൈപ്പ് ലൈന്‍ ലിമിറ്റഡ് കമ്പനിയാണ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത്. കഞ്ചിക്കോട് വരെ സ്ഥാപിക്കാനാണ് കരാര്‍. ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ എന്നിവയുടെ വാതകം കൊച്ചി റിഫൈനറിയില്‍നിന്നും മറ്റ് സ്ഥലങ്ങളിലേക്ക് എത്തിക്കാനുള്ള പൈപ്പ് ലൈനാണിത്. പാടത്ത്കൂടി സ്ഥാപിക്കുന്നതിന്ന് കര്‍ഷകര്‍ക്ക് സെന്റിന് 3,750 രൂപ നിരക്കില്‍ വിളവിനും, സ്ഥലത്തിന് ഫെയര്‍ വാല്യുവിന്റെ 20 ശതമാനവും, നഷ്ടപരിഹാരമായി നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."