HOME
DETAILS

ഗൾഫ് മേഖലയിൽ കൊറോണ വ്യാപനത്തിന് ഉത്തരവാദി ഇറാൻ: സഊദി മന്ത്രിസഭ

  
backup
March 11, 2020 | 7:12 AM

%e0%b4%97%e0%b5%be%e0%b4%ab%e0%b5%8d-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b5%bd-%e0%b4%95%e0%b5%8a%e0%b4%b1%e0%b5%8b%e0%b4%a3-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa
      റിയാദ്: ഗൾഫ് മേഖലയിൽ കൊറോണ വ്യാപനത്തിന് കാരണം ഇറാന്റെ നിരുത്തരവാദ നടപടിയാണെന്ന് ആക്ഷേപിച്ച് സഊദി അറേബ്യാ. സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവി​​ന്റെ അധ്യക്ഷതയിൽ തലസ്ഥാന നഗരിയായ  അൽയമാമഃ രാജ കൊട്ടാരത്തിൽ ചേർന്ന മന്ത്രി സഭ യോഗമാണ് ഇറാനെതിരെ അതി ശക്തമായി പ്രതികരിച്ചു രംഗത്തെത്തിയത്. കോവിഡ് 19 വ്യാപനം അവലോകനം ചെയ്യുേമ്പാഴായിരുന്നു ഇറാനെതിരെ ശക്തമായ അഭിപ്രായം ഉയർന്നത്. അന്താരാഷ്ട്ര നിയമങ്ങൾ, ചാർട്ടറുകൾ, മാനദണ്ഡങ്ങൾ, പ്രദേശത്തിന്റെ സുരക്ഷ, അറബ് രാജ്യങ്ങളുടെ സ്ഥിരത, അവരുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടൽ, പല അറബ് രാജ്യങ്ങളിലും അരാജകത്വം വ്യാപിപ്പിക്കുന്ന സായുധ സംഘങ്ങൾക്കുള്ള പിന്തുണ എന്നിവകളിൽ ഇറാൻ ഭരണകൂടത്തിന്റെ   തുടർച്ചയായ ലംഘനങ്ങളാണ്  വ്യക്തമാക്കുന്നതെന്നും മന്ത്രിസഭ അഭിപ്രായയപെട്ടു. 
     സഊദി പൗരന്മാരെ പാസ്പോർട്ടിൽ എമിഗ്രേഷൻ മുദ്ര പതിപ്പിക്കാതെ ഇറാനിൽ പ്രവേശനാനുമതി നൽകിയ നടപടി പ്രതിഷേധാർഹമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഇറാനിലും രോഗം പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് അന്താരാഷ്ട്ര മര്യാദകൾ പാലിക്കാതെ ഇറാൻ നിരുത്തരവാദ നയം സ്വീകരിച്ചത്. അതിനാൽ തന്നെ രോഗ വ്യാപനത്തിന്റെ പൂർണമായ ഉത്തരവാദിത്വം ഇറാനാണെന്നും മന്ത്രിസഭ ശക്തമായ ഭാഷയിൽ പ്രതികരിക്കുന്നതായി വാണിജ്യ മന്ത്രിയും ആക്ടിംഗ് മാധ്യമമന്ത്രിയും മാജിദ് അൽ ഖസബിയെ ഉദ്ധരിച്ചു സഊദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. 
     വൈറസ് ബാധ തടയുന്നതിന് സ്വീകരിച്ച നടപടികളോട് സ്വദേശികളും വിദേശികളും ഇതിനോട്‌ സഹകരിക്കണമെന്നും യോഗം അഭ്യർഥിച്ചു. ലോകാരോഗ്യ സംഘടനയുടെ അഭ്യർഥന മാനിച്ച് ഒരു കോടി ഡോളർ സംഭാവന നൽകിയ രാജാവിന്റെ നിലപാടിനെയും സഊദി  മന്ത്രിസഭ പ്രശംസിച്ചു. 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  2 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  2 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  2 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  2 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago
No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  2 days ago
No Image

എൻ.ടി.എയിൽ കൂട്ടപ്പിരിച്ചുവിടൽ: 47 ജീവനക്കാർക്ക് ജോലി നഷ്ടമായി; വിദ്യാഭ്യാസ മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ

National
  •  2 days ago
No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  2 days ago