HOME
DETAILS

കൊലപാതകമല്ല, സ്വാഭാവിക മരണം; അമ്മയുടെ മൃതദേഹം ആരുമറിയാതെ മകന്‍ സംസ്‌കരിച്ച സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

  
Web Desk
February 26, 2026 | 7:06 AM

alappuzha-poochakkal-mother-buried-inside-house-natural-death-postmortem-report

പൂച്ചാക്കല്‍ (ആലപ്പുഴ): മാതാവിന്റെ മൃതദേഹം ആരുമറിയാതെ വീട്ടിനകത്ത് കുഴിച്ചുമൂടിയ സംഭവം കൊലപാതകമല്ലെന്ന് പൊലിസ്. തുറവൂര്‍ പഞ്ചായത്ത് 18-ാം വാര്‍ഡില്‍ പള്ളിത്തോട് കാട് നികര്‍ത്തില്‍ രാധയുടെ (75) മൃതദേഹമാണ് മകന്‍ ഗിരീഷ് (49 മറ്റാരെയും അറിയിക്കാതെ വീടിനകത്ത് കുഴിച്ചിട്ടത്. രാധയുടേത് സ്വാഭാവിക മരണമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. 

പൊലിസ് കസ്റ്റഡിയിലെടുത്ത മകനെ സംഭവത്തില്‍ അസ്വാഭാവികതയില്ലെന്ന് കണ്ടതോടെ വിട്ടയച്ചു. മൃതദേഹം പുറത്തെടുത്ത് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ സ്വാഭാവിക മരണമാണെന്ന് തെളിഞ്ഞതോടെയാണ് ഇയാളെ കുത്തിയതോട് പൊലിസ് വിട്ടയച്ചത്. 

മാതാവ് രാധ മരിച്ചതായി ചൊവ്വാഴ്ച രാവിലെയാണ് ഗിരീഷ് മറ്റുള്ളവരോട് പറയുന്നത്. മരണ വിവരം ബന്ധുക്കളെയോ നാട്ടുകാരെയോ അറിയിക്കാതെ, വീടിന്റെ അടുക്കള ഭാഗത്ത് കുഴിയെടുത്ത് സംസ്‌കരിച്ചതാണ് സംശയത്തിനിടയാക്കിയത്. മദ്യപാനിയായിരുന്ന ഗിരീഷ് മാതാവുമായി ഇടയ്ക്കിടെ വഴക്കിടാറുണ്ടായിരുന്നതും നാട്ടുകാരില്‍ സംശയമുണ്ടാക്കി. ഇതോടെ രാധയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പൊലിസിനെ വിവരം അറിയിക്കുകയായിരുന്നു. 

പൊലിസ് സ്ഥലത്തെത്തിയപ്പോഴും ഗിരീഷ് മദ്യലഹരിയിലായിരുന്നു. രാധയുടെ മരണം സ്വാഭാവികമാണെന്നും താന്‍ കൊലപ്പെടുത്തിയിട്ടില്ലെന്നും ഗിരീഷ് പൊലിസിനോടും പറഞ്ഞു. ചോദ്യം ചെയ്യലിലും അസ്വാഭാവികതയുള്ള കാര്യങ്ങള്‍ കണ്ടെത്താനായില്ലെന്ന് പൊലിസും അറിയിച്ചു.

വെള്ളത്താല്‍ ചുറ്റപ്പെട്ട ഒറ്റപ്പെട്ട പ്രദേശത്താണ് ഗിരീഷും രാധയും താമസിച്ചിരുന്നത്. വേലിയേറ്റ സമയങ്ങളില്‍ വീട് മുഴുവന്‍ വെള്ളത്തില്‍ മുങ്ങിപ്പോകുന്ന അവസ്ഥയിലാണ്. ജീര്‍ണാവസ്ഥയിലുള്ള വീടിന്റെ മുറ്റത്തും മുറികളിലും വെള്ളം കെട്ടിനില്‍ക്കുന്നത് പതിവാണ്. സംസ്‌കാരത്തിനുള്ള സൗകര്യങ്ങളും സാമ്പത്തിക ശേഷിയും ഇല്ലാത്തതിനാലാണ് ഇങ്ങനെ ചെയ്തതെന്നാണ് ഗിരീഷ് പൊലിസിനോട് പറഞ്ഞത്.

 

Police have confirmed that the death of a 75-year-old woman in Poochakkal, Alappuzha, was due to natural causes, ruling out any foul play. The incident came to light after her son secretly buried her body inside their house without informing relatives or neighbors.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ വേനൽച്ചൂട് എപ്പോൾ തുടങ്ങും? വരാനിരിക്കുന്നത് കഠിനമായ രണ്ട് ഘട്ടങ്ങൾ; കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ

uae
  •  5 days ago
No Image

സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നു: ലക്ഷദ്വീപിൽ ഭരണകൂടത്തിനെതിരെ ജനരോഷം

National
  •  5 days ago
No Image

നാട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി; കുവൈത്തിൽ പ്രവാസി യുവതി കുളിമുറിയിൽ കുഴഞ്ഞുവീണു മരിച്ചു

Kuwait
  •  5 days ago
No Image

ഒരു അമേരിക്കൻ കപ്പലും ഹോർമുസ് കടലിടുക്ക് കടന്നിട്ടില്ല; ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ; ഇസ്‌ലാമാബാദിൽ നിർണ്ണായക ചർച്ചകൾ തുടരുന്നു

International
  •  5 days ago
No Image

മലപ്പുറത്ത് സ്ട്രോങ്ങ് റൂമുകളിലെ വോട്ടിങ് യന്ത്രങ്ങൾ മാറ്റാൻ നീക്കം: കലക്ടറുടെ നടപടിയിൽ അട്ടിമറി ആരോപിച്ച് യുഡിഎഫ്; പ്രതിഷേധത്തിന് പിന്നാലെ ഉത്തരവ് റദ്ദാക്കി

Kerala
  •  5 days ago
No Image

കുവൈത്തിൽ ജോലിയിൽ നിന്ന് വിരമിച്ചവരെ ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പ്; മുന്നറിയിപ്പുമായി അധികൃതർ

Kuwait
  •  5 days ago
No Image

'കരണം അടിച്ചുപൊളിക്കും', ശോഭ സുരേന്ദ്രന്റെ ഭീഷണി പുറത്തുവിട്ട ബിജെപി നേതാവ് ബിന്ദു വിനയകുമാറിന് സസ്‌പെൻഷൻ

Kerala
  •  5 days ago
No Image

സഹപ്രവർത്തകൻ 'ആൻ്റി' എന്ന് വിളിച്ചു; നഴ്സിന് 1.76 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്

International
  •  5 days ago
No Image

യുഎഇയുടെ ആകാശക്കരുത്തിന് അടിത്തറയിട്ട നായകൻ; മേജർ ജനറൽ ഖാലിദ് അൽ ബുഐനിന്റെ വിസ്മയിപ്പിക്കുന്ന കരിയർ

uae
  •  5 days ago
No Image

ട്രാഫിക് പിഴ അടയ്ക്കാനെന്ന പേരിൽ സന്ദേശം: ലിങ്കിൽ ക്ലിക്ക് ചെയ്താൽ അക്കൗണ്ട് കാലിയാകും; തട്ടിപ്പ് സംഘത്തെ പൂട്ടി യുഎഇ അധികൃതർ

uae
  •  5 days ago