HOME
DETAILS

'മോദിയുടെ ഈഗോയെ തൃപ്തിപ്പെടുത്താന്‍ 'സര്‍' എന്നു വിളിക്കാറുണ്ടായിരുന്നു'- ചന്ദ്രബാബു നായിഡു

  
backup
January 31, 2019 | 9:17 AM

national-called-junior-pm-modi-sir-10-times-to-satisfy-his-ego-chandrababu-naidu-31-01-2019

അമരാവതി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈഗോയെ തൃപ്തിപ്പെടുത്താന്‍ അദ്ദേഹത്തെ 'സര്‍' എന്ന് വിളിക്കാറുണ്ടായിരുന്നുവെന്ന് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ഒരു പത്തു തവണയെങഅകിലും അങ്ങിനെ വിളിച്ചിട്ടുണ്ടാവും. മോദിയുടെ അഹംബോധത്തെ തൃപ്തിപ്പെടുത്താനായിരുന്നുവെങ്കിലും മുഖ്യമന്ത്രിയെന്ന നിലയില്‍ ആന്ധ്രാപ്രദേശിന്റെ നന്മ താനുദ്ദേശിച്ചിരുന്നുവെന്നും നായിഡു പറഞ്ഞു. ബുധനാഴ്ച വിളിച്ചു ചേര്‍ത്ത് സര്‍വകക്ഷിയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റനെ കണ്ട സന്ദര്‍ഭത്തില്‍ മി. ക്ലിന്റന്‍ എന്നാണ് അഭിസംബോധന ചെയ്തത്. രാഷ്ട്രീയരംഗത്ത് മോദി ജൂനിയറായിട്ടും പ്രധാനമന്ത്രിയായ ശേഷം 'സാര്‍' എന്നു മാത്രമേ വിളിച്ചിട്ടുള്ളു. അത് സംസ്ഥാനത്തിനു വേണ്ടി പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് കൂടുതല്‍ പരിഗണന ലഭിക്കാനായിരുന്നു-നായിഡു പറഞ്ഞു.

2014 ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയത് ആന്ധ്രയ്ക്ക് വേണ്ടിയായിരുന്നു. ആ സഖ്യമുണ്ടാക്കിയിരുന്നില്ലെങ്കില്‍ തങ്ങള്‍ക്ക് പത്ത് സീറ്റ് കൂടുതല്‍ ലഭിക്കുമായിരുന്നുവെന്നും നായിഡു കൂട്ടിച്ചേര്‍ത്തു. ആന്ധ്രയ്ക്ക് പ്രത്യേക പദവി നിഷേധിച്ചതിനെ തുടര്‍ന്നാണ് ടി.ഡി.പി കഴിഞ്ഞകൊല്ലം കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയും എന്‍.ഡി.എ വിടുകയും ചെയ്തത്.

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് അവിടെയുണ്ടായ വര്‍ഗീയകലാപങ്ങളെ തുടര്‍ന്ന് മോദിയുടെ രാജി ആദ്യം ആവശ്യപ്പെട്ടത് താനായിരുന്നുവെന്ന് നായിഡു ഓര്‍മിച്ചു. മോദിയ്ക്ക് ആന്ധ്രാപ്രദേശിനോടുള്ള പക്ഷപാതപരമായ പെരുമാറ്റത്തിന് കാരണം ഇതാണെന്നും നായിഡു കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  5 days ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  5 days ago
No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  5 days ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  5 days ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  5 days ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  5 days ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  5 days ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  5 days ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  5 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  5 days ago