കുടിശിക അടയ്ക്കണം
കൊല്ലം:കേരള ജല അതോറിറ്റി 2016-17 വര്‍ഷം സമ്പൂര്‍ണ കുടിശിക നിവാരണ വര്‍ഷമായി ആചരിക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ കുടിശിക അതത് ജല അതോറിറ്റി ഓഫീസുകളില്‍ അടച്ച് അവരസരം പ്രയോജനപ്പെടുത്തണമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. വീഴ്ച്ച വരുത്തുന്ന ഉപഭോക്താക്കളുടെ കുടിവെള്ള കണക്ഷനുകള്‍ ഇനിയൊരറിയിപ്പ് ഇല്ലാതെ വിശ്ചേദിക്കുന്നതാണ്. സംസ്ഥാനം അതിരൂക്ഷമായ വരള്‍ച്ച നേരിടുന്നതിനാല്‍ ജല ഉപയോഗം പരമാവധി കുറയ്ക്കണം. അനധികൃതമായി കുടിവെള്ളം ഹോസ് മുഖാന്തിരം എടുക്കുക, വാഹനം കഴുകുക, നാല്‍കാലികളെ കുളിപ്പിക്കുക, കൃഷി തുടങ്ങിയവയ്ക്കും അനുവാദമില്ലാതെ മറ്റു ഗാര്‍ഹികേതര ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുക തുടങ്ങിയ ദുരുപയോഗങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അടുത്തുള്ള ജല അതോറിറ്റി ഓഫിസില്‍ അറിയിക്കണം. പരാതിയില്‍ അന്വേഷണം നടത്തി, ജല സംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കും. കെട്ടിട നിര്‍മാണത്തിന് കണക്ഷന്‍ എടുത്തിട്ടുള്ളവര്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവയ്ക്കണമെന്നും ജല അതോറിറ്റി അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."