ആഡംബര യാത്രാകപ്പലുകള്‍ക്ക് ഇന്ത്യന്‍ തുറമുഖങ്ങളില്‍ വിലക്ക്
മട്ടാഞ്ചേരി: കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ആഡംബര വിദേശ വിനോദ സഞ്ചാര കപ്പലുകള്‍ക്ക് ഇന്ത്യന്‍ തുറമുഖങ്ങളില്‍ വിലക്കേര്‍പ്പെടുത്തി. നിലവില്‍ മാര്‍ച്ച് 31 വരെയാണ് നിയന്ത്രണം. ഇത് വഴി നാല്പതോളം വിദേശ വിനോദ സഞ്ചാര കപ്പലുകളാണ് വിവിധ ഇന്ത്യന്‍ തുറമുഖങ്ങളില്‍ നിന്നും ഒഴിവാക്കപ്പെടുന്നത്. ബാധയെത്തുടര്‍ന്ന് ഷിപ്പിങ് മന്ത്രാലയമാണ്വിദേശ കപ്പലുകളെയും സഞ്ചാരികളെയും നിയന്ത്രിച്ച്ഉത്തരവിറക്കിയത്.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആഡംബര യാത്രാ കപ്പലുകളിലെ വിനോദ സഞ്ചാരികളില്‍ കൊവിഡ് ലക്ഷണങ്ങള്വ്യാപകമായി കണ്ടുതടങ്ങിയതോടെയാണ് ക്രൂയിസ് ടൂറിസം മേഖലയില്‍ കടുത്ത നടപടികളുമായി സര്‍ക്കാര്‍ രംഗത്തിറങ്ങിയത്. രാജ്യത്തെ 12 മേജര്‍ തുറമുഖങ്ങളില്‍ കൊച്ചി,മുംബൈ,ഗോവ, മംഗലാപുരം,ചെന്നൈ എന്നീ അഞ്ചിടത്താണ് പ്രധാനമായും ആഡംബര കപ്പലുകളെത്തുന്നത്.
കൊച്ചി തുറമുഖത്ത് ഇതിനകം എത്തേണ്ട നാല് കപ്പലുകള്‍ യാത്ര ഒഴിവാക്കിയിരുന്നു. 4000 ത്തോളം വിനോദസഞ്ചാരികളെയാണ് ഇതിലൂടെ കൊച്ചിക്ക് നഷ്ടമായത്. മാര്‍ച്ച് 31നകം കൊച്ചിയില്‍ എത്തേണ്ട ആറുകപ്പലുകള്ക്ക് ഏജന്റുമാര്‍ സന്ദേശം നല്‍കിക്കഴിഞ്ഞു. മെയ് 10 വരെയാണ് ക്രൂയിസം ടൂറിസം സീസണ്. മംഗലാപുരം തുറമുഖത്ത് 1900 യാത്രക്കാരുമായെത്തിയ ആഡംബര കപ്പലിന് അധികൃതര്‍ കഴിഞ്ഞ ദിവസം വിലക്കേര്‍പ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."