കര്‍ണാടക അതിര്‍ത്തിയില്‍ ആദിവാസി യുവാവിനെ കൊന്നു
മാനന്തവാടി: കേരള - കര്‍ണാടക അതിര്‍ത്തിയില്‍ നരഭോജി കടുവ ആദിവാസി യുവാവിനെ കടിച്ചു കൊന്നു. മച്ചുര്‍ ചേമ്പ്‌കൊല്ലി കോളനിയിലെ കുള്ളന്‍ എന്ന മാരനാ(30)ണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇന്നലെ വീടിനോട് ചേര്‍ന്നുള്ള വയലില്‍വച്ചാണ് സംഭവം. കബനി പുഴയുടെ തീരത്തുള്ള വയലില്‍ പശുക്കളെ തീറ്റുന്നതിനിടയിലാണ് മാരനു നേര്‍ക്ക് കടുവയുടെ ആക്രമണമുണ്ടായത്. കഴിഞ്ഞ തിങ്കളാഴ്ചയും ഇതിനടുത്ത ബൈരക്കുപ്പ ഗുണ്ടറയില്‍ ചിന്നപ്പ എന്ന ആദിവായി യുവാവിനെ കടുവ കൊന്നിരുന്നു.
ഈ സംഭവത്തിന് ശേഷം പ്രദേശത്ത് 100 ഓളം വനപാലകരും പൊലിസും കാവലുണ്ടായിട്ടും കടുവയെ പിടികൂടാന്‍ ഇതുവരെയായിട്ടും സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം പ്രദേശവാസിയായ നാഗമ്മക്ക് നേരെയും കടുവയുടെ ആക്രമണം ഉണ്ടായിരുന്നു. ഇവര്‍ പരുക്കുകളോടെ അത്ഭുകരമായി രക്ഷപ്പെട്ടു. ഒരു മാസം മുന്‍പ് ഒന്‍പത് പശുക്കളെയും 12 ആടുകളേയും കടുവ കൊന്ന് തിന്നുവെന്നും നാട്ടുകാര്‍ പറയുന്നു. രണ്ട് ദിവസം മുന്‍പ് പുലര്‍ച്ചെ മഞ്ജു എന്ന വീട്ടമ്മയുടെ രണ്ട് ആടുകളെയും കടുവ കൊന്നിരുന്നു.
കടുവയുടെ തുടര്‍ച്ചയായുള്ള ആക്രമണത്തില്‍ നാട്ടുകാര്‍ വ്യാപക പ്രതിഷേധത്തിലാണ്. പ്രദേശത്ത് കടുവയുടെ സാന്നിധ്യം ദിവസങ്ങളായി തുടരുന്നത് നാട്ടുകാര്‍ക്കിടയില്‍ വലിയ ആശങ്കക്കും ഇടയാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."