HOME
DETAILS
MAL
എല്ലാ വിദ്യാലയങ്ങളും വൈദ്യുതീകരിക്കണമെന്ന് ബാലാവകാശ കമ്മിഷന്
backup
June 18 2016 | 02:06 AM
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ വിദ്യാഭ്യാസസ്ഥാപനങ്ങളും വൈദ്യുതീകരിച്ച് ആവശ്യാനുസരണം ട്യൂബ് ലൈറ്റുകളും ഫാനുകളും സ്ഥാപിക്കുന്നതിന് നിര്‍ദേശം പുറപ്പെടുവിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന് പൊതുവിദ്യാഭ്യാസവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും ഡയറക്ടര്‍ക്കും നിര്‍ദേശം നല്കി.
സ്കൂള്‍ വാഹനങ്ങളില്‍ ഫസ്റ്റ്എയ്ഡ് ബോക്സ് സ്ഥാപിക്കാനും അഗ്നിബാധ ഉണ്ടായാല്‍ നിയന്ത്രിക്കുന്നതിനുള്ളസംവിധാനം ഏര്‍പ്പെടുത്താനും ആവശ്യമായ ഉത്തരവ് പുറപ്പെടുവിക്കണമെന്നും കമ്മിഷന് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."