HOME
DETAILS
MAL
വനിത ദിനം ആചരിച്ചു
backup
March 08 2017 | 21:03 PM
എരുമപ്പെട്ടി : ലോക വനിത ദിനത്തോടനുബന്ധിച്ച് വടക്കാഞ്ചേരി സാമൂഹ്യ നീതി വകുപ്പും എരുമപ്പെട്ടി ഗ്രാമപഞ്ചായത്തും സംയുക്തമായി വനിത ദിനാചരണം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മീന ശലമോന് ഉദ്ഘാടനം ചെയ്തു. വൈസ്സ് പ്രസിഡന്റ് കെ.ഗോവിന്ദന്‍കുട്ടി അധ്യക്ഷനായി. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് എന്‍.കെ കബീര്‍ ഉള്‍പ്പടെ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ പങ്കെടുത്തു. അംഗനവാടി പ്രവര്‍ത്തകരുടെ വിവിധ ദ്യശ്യാവിഷ്ക്കാരങ്ങള് പ്രദര്‍ശിപ്പിച്ചു. വേറിട്ട മേഖലകളില്‍ മികവ് പ്രകടിപ്പിച്ച വിദ്യാര്ഥനികളായ ജംഷീല, ലിദിയ എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."