'നിന്റെ ഈ ഭൂമി ആരുടേയും ദാനമല്ല, ഇവിടെ നീയും നിന്റെ എണ്ണമറ്റ വരും തലമുറകളും പാര്‍ക്കും..അന്തസ്സോടെ'-ഡല്‍ഹി വംശഹത്യയുടെ നോവേറുന്ന ചിത്രമായി മാറിയ ഇമ്രാനെ മനസ്സോട് ചേര്‍ത്ത് സേതു രാമന്‍ ഐ.പി.എസ്
തിരുവനന്തപുരം: ഡല്‍ഹി വംശഹത്യയുടെ നോവേറുന്ന ചിത്രങ്ങളില്‍ ഒന്നായിരുന്നു അത്. തകര്‍ന്നു തരിപ്പണമായ വീട്ടിനു മുന്നില്‍ തന്റെ പാഠപുസ്തകങ്ങളുടെ അവശിഷ്ടങ്ങള്‍ പെറുക്കിയെടുക്കുന്ന ഇമ്രാന്‍ എന്ന ആണ്‍കുട്ടി. വംശഹത്യയുടെ ഇരകളായ ഇമ്രാനെയും അതുപോലത്തെ നൂറുകണക്കിന് കുട്ടികളേയും മനസ്സോട് ചെര്‍ത്തു പിടിച്ച് ഉത്തരമേഖല ഡി.ഐ.ജി സേതുരാമന്‍ ഐ.പി.എസ് ഫേസ്ബുക്കില്‍ പങ്കുവെച്ച വരികള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. സി.എന്‍.എന്‍ ലെ മാധ്യമപ്രവര്‍ത്തക രുജ്ഞുന്‍ ശര്‍മയാണ് ഇമ്രാന്റെ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചിരുന്നത്.
എണ്ണമറ്റ ഉപ്പാപ്പ ഉമ്മൂമ്മമാരെ ഖബര്‍ അടക്കം ചെയ്ത നിന്റെ ഈ ഭൂമി ആരുടെയും ദാനമല്ലെന്ന് അദ്ദേഹം ഓര്‍മിപ്പിക്കുന്നു. പകുതി വോട്ടു കിട്ടി അഞ്ചു വര്‍ഷം ഭരിക്കാന്‍ വരുന്നവരുടെ കൈയിലല്ല നിന്റെ ഭാവിയെന്നു പറയുന്ന അദ്ദേഹം അവസരങ്ങളുടെ തുല്യത ഭരണഘടന വിഭാവനം ചെയ്യുന്നുവെന്നും അദ്ദേഹം തന്റെ വരികളില്‍ വ്യക്തമാക്കുന്നു.
സേതുരാമന്‍ ഐ.പി.എസിന്റെ കവിത
എഴുന്നേല്‍ക്കൂ
മോനെ, എഴുന്നേല്‍ക്കു
ഈ രാജ്യത്തിന്റെ
ഭാവിയാണ് നീ
പൗരനാണ് നീ
തലവനാണ് നീ
കവിതയാണ് നീ
ഡാവിഞ്ചിയെ പോലെ സകലകലാ വല്ലഭന്‍ ആകണം
എഡിസനെ പോലെ കണ്ടുപിടിത്തക്കാരനാകണം ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ പോലെ ശാസ്ത്രജ്ഞന്‍ ആകണം
മുഹമ്മദ് അലിയും പെലെയും പോലെ കളിക്കാരന്‍ ആകണം
പാതി വോട്ടു കിട്ടി അഞ്ചു വര്‍ഷം ഭരിക്കാന്‍ വരുന്നവരുടെ കൈയിലല്ല നിന്റെ ഭാവി
ഭരണഘടന വിഭാവനം ചെയ്യുന്നു അവസരങ്ങളുടെ തുല്യത.
വര്‍ഗീയവാദികള്‍ ഉളുപ്പില്ലാത്ത പറയും പല നുണയും അവഹേളനവും
കുറച്ച് ഗോഡ്‌സെ ഭക്തരുടെ തിന്മ കൊണ്ട് കുലുങ്ങുന്നതല്ല നിന്റെ ഭാവി
എണ്ണമറ്റ ഉപ്പാപ്പ ഉമ്മൂമ്മമാരെ ഖബര്‍ അടക്കം ചെയ്ത നിന്റെ ഈ ഭൂമി
ആരുടെയും ദാനമല്ല
വല്ലവന്റെയും കവര്‍ച്ച മുതലല്ല
പാര്‍ട്ടിക്കാരുടെ പാരിതോഷികമല്ല..
വരും എണ്ണമറ്റ തലമുറകളും പാര്‍ക്കും.
അന്തസ്‌തോടെ, അഭിമാനത്തോടെ
പൂര്‍ണ അവകാശത്തോടെ..
സ്വപ്നങ്ങള്‍ സാക്ഷാല്‍കരിക്കാന്‍
മലയാളത്തിന്റെ ഭാവി, മലയാളി ഒരു ജനിതക വായന എന്നീ ഗ്രന്ഥങ്ങള്‍ കെ. സേതുരാമന്‍ രചിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."