HOME
DETAILS
MAL
ശുചീകരണ സൗകര്യമൊരുക്കി റേഷന്‍കട
backup
March 17 2020 | 18:03 PM
കേണിച്ചിറ (വയനാട്): കൊവിഡ് പ്രതിരോധത്തിനു ശുചീകരണ സൗകര്യമൊരുക്കി വയനാട്ടിലൊരു റേഷന്‍ കട മാതൃകയാകുന്നു. പൂതാടി പഞ്ചായത്ത് ആസ്ഥാനമായ കേണിച്ചിറ ടൗണിലെ 102ാം നമ്പര്‍ റേഷന്‍ കടയാണ് കൊവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ആശ്വാസമാകുന്ന നടപടിയുമായി മുന്നോട്ടുവന്നത്.
കടയിലെത്തുന്നവര്‍ക്കു കൈകഴുകി ശുചിയാക്കാനുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയത്. നിരവധി ആളുകളെത്തുന്ന ഇവിടെ സുരക്ഷിതത്വം കണക്കിലെടുത്താണ് കൈകളും മുഖവും ശുചിയാക്കാന്‍ വെള്ളവും സോപ്പും കൈ തുടക്കാന്‍ ടിഷ്യു പേപ്പറും സ്ഥാപിച്ചതെന്ന് കടയുടമ പറയുന്നു. റെജി ഗോപിനാഥിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ റേഷന്‍ കട.
വാര്‍ഡംഗം എ.ഡി പാര്ഥന് ഉദ്ഘാടനം ചെയ്ത ശുചീകരണ സൗകര്യം നിരവധിയാളുകള്‍ക്കാണ് ഉപകാരപ്പെടുന്നത്. ചടങ്ങില്‍ ബാബു വയനാട്, റെജി ഗോപിനാഥ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."