സഊദിയില്‍ ഈ വര്‍ഷം നിരവധി പദ്ധതികള്‍; തൊഴില്‍ വിപണിയും സാമ്പത്തിക മേഖലയും നേട്ടമുണ്ടാക്കുമെന്നു റിപ്പോര്‍ട്ട്
അബ്ദുസ്സലാം കൂടരഞ്ഞി
റിയാദ്: സഊദിയില്‍ ഈ വര്‍ഷം വിവിധ പദ്ധതികള്‍ സജീവമാകുന്നതോടെ രാജ്യത്തെ തൊഴില്‍ വിപണിയും സാമ്പത്തിക രംഗവും നേട്ടമുണ്ടാകുമെന്നു വിലയിരുത്തല്‍. ഈ വര്‍ഷം ആരംഭിക്കുന്ന വിവിധ വിനോദ പദ്ധതികളുടെ നിര്‍മ്മാണങ്ങളും നിയോം, റിയാദ് മെട്രോ, ഹറം വികസന പദ്ധതികള്‍ എന്നിവ നിര്‍മ്മാണ മേഖലയെ ഉണര്‍ത്തുമെന്നും സാമ്പത്തിക രംഗം ശക്തമാക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. തൊഴില്‍ വിപണി സജീവമാകുന്നതോടെ ഓഹരി വിപണിയിലും നേട്ടമുണ്ടാകുമെന്നു സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അഞ്ഞൂറ് ശതകോടി ഡോളറിന്റെ നിയോം പദ്ധതി, ചെങ്കടല്‍ പദ്ധതി, ഖിദ്ദ്വിയ ഉള്‍പ്പെടെ വിനോദ നഗര പദ്ധതികള്‍ക്കും ഈ വര്‍ഷം തുടക്കമാകും. 819 ശതകോടി ഡോളറിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഈ വര്‍ഷം മാത്രം നടക്കുക.
തൊഴില്‍ മേഖലയില്‍ ഉണര്‍വ്വ് പ്രകടമാകുന്നത് വിദേശ തൊഴിലാളികള്‍ക്കും ഏറെ പ്രതീക്ഷയാണ് നല്‍കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാജ്യത്തെ തൊഴില്‍ വിപണി മന്ദഗതിയിലായിരുന്നു. പിന്നീട് പ്രഖ്യാപിച്ച സഊദി വിഷന്‍ 2030, 2020 യുമായി ബന്ധപ്പെട്ട പല പദ്ധതികളും കരാറുകളില്‍ ഒപ്പുവെച്ചു നിര്‍മ്മണം ആരംഭിച്ചിട്ടുണ്ട്. ഈ വര്‍ഷം കൂടുതല്‍ പദ്ധതികള്‍ വരുന്നതോടെ മാന്ദ്യം നേരിട്ട തൊഴില്‍ വിപണി വീണ്ടും പഴയ പടിയിലേക്ക് ഉയരുമെന്നാണ് കണക്കുകള്‍. നിര്‍മാണ മേഖല സജീവമായത് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കും. ഇത് വിദേശികള്‍ക്കും അനുഗ്രഹമാണ്.
എണ്ണവിപണിയെ മാത്രം ആശ്രയിച്ചിരുന്ന സഊദിയില്‍ ആഗോള എണ്ണവിപണിയില്‍ തിരിച്ചടി നേരിട്ടതോടെയാണ് നിര്‍മ്മാണ മേഖലയടക്കം സാമ്പത്തിക രംഗം വഷളായത്. തുടര്‍ന്നു പല നിര്‍മ്മാണ കമ്പനികളും പ്രതിസന്ധിയിലാകുകയും പൂട്ടുകയും ചെയ്തു. തുടര്‍ന്ന് പ്രഖ്യാപിച്ച സാമ്പത്തിക ആസൂത്രണമാണ് രാജ്യത്തെ വീണ്ടും ഉയര്‍ത്തിയതും എണ്ണവിപണിയില്‍ നിന്നും മാറിനിന്നാലും പിടിച്ചു നില്‍ക്കാനുള്ള ശേഷി ഉണ്ടാക്കിയതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."