പ്രവാസജീവിതം മതിയാക്കി നാട്ടില്‍ പോയ മലയാളി; വര്‍ഷങ്ങള്‍ക്കു ശേഷം ബഹ്‌റൈനില്‍ തിരിച്ചെത്തി മരണപ്പെട്ടു
മനാമ: ബഹ്‌റൈനിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ പോയ മലയാളി വര്‍ഷങ്ങള്‍ക്കു ശേഷം ബഹ്‌റൈനില്‍ തിരിച്ചെത്തി ഇവിടെ ആശുപത്രിയില്‍ വച്ചു മരണപ്പെട്ടു. തലശ്ശേരി എ.വി.കെ. നായര്‍ റോഡ് സ്വദേശി അറങ്ങാടന്‍ മഹമൂദ് (61)ആണ് കഴിഞ്ഞ ദിവസം ബഹ്‌റൈനില്‍ മരണപ്പെട്ടത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.
ഏഴു വര്‍ഷം മുമ്പ് ബഹ്‌റൈനിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ ഇദ്ദേഹം പത്തു ദിവസം മുമ്പാണ് ബഹ്‌റൈനില്‍ തിരിച്ചെത്തിയത്. ശാരീരികാസ്വസ്ഥതകളെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയോളമായി ബഹ്‌റൈനിലെ ബി.ഡി.എഫ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
2012 ല്‍ ബഹ്‌റൈനിലെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ മഹ്മൂദ്, ബഹ്‌റൈനിലുള്ള മക്കളെ സന്ദശിക്കാനാണ് ഭാര്യയോടൊപ്പം വീണ്ടും ബഹ്‌റൈനില്‍ തിരിച്ചെത്തിയത്. നാല് പെണ്‍മക്കളില്‍ രണ്ട് പേര്‍ ബഹ്‌റൈനിലും, ഒരാള്‍ യു.കെയിലുമാണ്, ഇളയ മകള്‍ നാട്ടില്‍ പ്ലസ്ടുവിനും പഠിക്കുന്നു. ഭാര്യ വഹീദയും സഹോദരന്‍ അബ്ദുറഹ്മാന്‍ എഞ്ചിനീയറും ബഹ്‌റൈനിലുണ്ട്. അബ്ദുല്‍ അസീസ്(തലശ്ശേരി) ഇബ്രാഹീം(എറണാകുളം) എന്നിവരാണ് മറ്റു സഹോദരങ്ങള്‍.
നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബഹ്‌റൈനില്‍ തന്നെ ഖബറടക്കി. ബഹ്‌റൈനിലെ കുവൈത്തി പള്ളി ഖബറിസ്ഥാനില്‍ നടന്ന ഖബറടക്ക ചടങ്ങിനും അനുശോചനമര്‍പ്പിക്കാനുമായി പ്രവാസ ലോകത്തെ നിരവധി സുഹൃത്തുക്കളും നാട്ടുകാരും എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."