HOME
DETAILS
MAL
എയര്‍ ഇന്ത്യ ചെയര്‍മാനുമായി കുഞ്ഞാലിക്കുട്ടി ചര്‍ച്ച നടത്തി
backup
February 03 2019 | 19:02 PM
കൊïോട്ടി: കരിപ്പൂരില്‍നിന്ന് എയര്‍ ഇന്ത്യയുടെ വലിയ വിമാന സര്‍വിസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കരിപ്പൂര്‍ വിമാനത്താവള ഉപദേശക സമിതി ചെയര്മാന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി എയര്‍ ഇന്ത്യയുടെ ചെയര്‍മാനും മാനേജിങ് ഡയരക്ടറുമായ പ്രദീപ് സിങ് ഖരോളയുമായി ചര്‍ച്ച നടത്തി. ആദ്യ ഹജ്ജ് സര്‍വിസുകള്‍ കരിപ്പൂരില്‍ നിന്ന് ആരംഭിക്കണമെന്നും കുഞ്ഞാലിക്കുട്ടി അഭ്യര്‍ഥിച്ചു. കേരളത്തില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകരില്‍ 75 ശതമാനത്തോളം മലബാറുകാരാണ് എന്നതടക്കമുള്ള കാര്യങ്ങള്‍ കുഞ്ഞാലിക്കുട്ടി ബോധ്യപ്പെടുത്തി. ഡല്‍ഹി-കണ്ണൂര്‍ എയര്‍ ഇന്ത്യ വിമാനം കണക്ഷന് ഫ്ളൈറ്റ് ആയി കരിപ്പൂരിലേക്ക് നീട്ടണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."